"ഇത് ഞങ്ങളുടെ വീടിന്റെ വിളക്ക് " പി .എം .കെ .നായര്‍
.......... .......... ......... ......... ........ ........
കാലം ചിറകുവിടര്‍ത്തി പറക്കവേ -
വേറിട്ട എട്ടുവര്ഷത്തിന്റെ ഓര്‍മ്മകള്‍ !
രണ്ടു നാള് മുന്നാലെ സംഭവിച്ചുളളപോല്‍
ഉള്ളില്‍ തികട്ടി പുകഞ്ഞെരിഞ്ഞീടുന്നു ...
നല്ലൊരു നാളേക്ക് കൈനീട്ടി നില്ക്കുമ്പോള് -
അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
മക്കള്‍ തന് സ്നേഹ വാത്സല്യത്താലെന്‍ ദുഃഖം -
ആരോരും കാണാതെ എന്നുള്ളീലൊതുക്കുന്നു.
വേറിട്ട എട്ടുവര്ഷത്തിന്റെ ഓര്‍മ്മകള്‍ !
രണ്ടു നാള് മുന്നാലെ സംഭവിച്ചുളളപോല്‍
ഉള്ളില്‍ തികട്ടി പുകഞ്ഞെരിഞ്ഞീടുന്നു ...
നല്ലൊരു നാളേക്ക് കൈനീട്ടി നില്ക്കുമ്പോള് -
അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
മക്കള്‍ തന് സ്നേഹ വാത്സല്യത്താലെന്‍ ദുഃഖം -
ആരോരും കാണാതെ എന്നുള്ളീലൊതുക്കുന്നു.
ഓരോ ദിനവും അങ്ങില്‍ തുടങ്ങുന്നു -
ഒരമ്മതന്‍ വേഷത്തീലാടിടുന്നു ...
അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല ..
നമ്മുടെ വീട്ടിലെ നല്ല മുഹുര്‍ത്തങ്ങള്‍ക്ക് -
സാക്ഷിയായ് ,ശക്തിയായ് ,സര്‍വ്വസ്വവുമായി -
യെന്മനശക്തിയായ് എല്ലാംനടത്തുന്നു .
എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ...
ഞങ്ങളെ വേര്‍പ്പെടാനാവില്ലോരിക്കലും .
എവിടെയുമെപ്പോഴും ,ഞങ്ങളോടൊപ്പമായ് -
ഒരു കൊച്ചു ശലഭമായ് പാറിക്കളിക്കുന്നു !
.........................................................
അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല ..
നമ്മുടെ വീട്ടിലെ നല്ല മുഹുര്‍ത്തങ്ങള്‍ക്ക് -
സാക്ഷിയായ് ,ശക്തിയായ് ,സര്‍വ്വസ്വവുമായി -
യെന്മനശക്തിയായ് എല്ലാംനടത്തുന്നു .
എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ...
ഞങ്ങളെ വേര്‍പ്പെടാനാവില്ലോരിക്കലും .
എവിടെയുമെപ്പോഴും ,ഞങ്ങളോടൊപ്പമായ് -
ഒരു കൊച്ചു ശലഭമായ് പാറിക്കളിക്കുന്നു !
.........................................................
july1.....ഇന്നു എന്റെ ദുഃഖങ്ങള്‍ക്ക് ,എട്ടുവയസ്സു തികയുന്നു .ഇനിയും എത്ര കാലം ....
വിജയലക്ഷ്മി .
51 comments:
ജൂലായ് 1 ....
എന്റെ സന്തോഷ ജീവിത ത്തിന്റെ സമനില തെറ്റിച്ചു ,എന്നെയും എന്റെ മക്കളെയും കണ്ണീര് കയത്തില്‍ മുക്കി താഴ്ത്തിയ ദിവസം ....ഈ മാസത്തിന്റെ പേരുതന്നെ എന്നെ പേടിപ്പെടു ത്തുന്നു ..എന്റെ മക്കളുടെ സ്നേഹവും ,എന്റെ ബ്ലോഗും , ബ്ലോഗിലൂടെ കിട്ടിയ നല്ല സുഹൃത്തു ക്കളുമാണ് ഇന്ന് എന്റെ ജീവിതത്തിന്റെ വഴികാട്ടി ....
ചേച്ചീ,
ഒരുപാടു ദു:ഖങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്നവരാണു മിയ്ക്ക ബ്ലോഗര്മാരുമെന്നാണ് എനിയ്ക്കു തോന്നുന്നത്...
ഇവിടെ ചേച്ചിയ്ക്കൊപ്പം ഞങ്ങളും ചേരുന്നു...
വിധിയെ മറികടക്കാന്‍ നമുക്കാവില്ലല്ലോ. മക്കളുടേയും ചെറുമക്കളുടേയും സ്നേഹവാത്സല്യങ്ങളില്‍ എല്ലാം ദു:ഖവും മറക്കുക.
അമ്മേ,
ഇത് വായിച്ചപ്പോള്‍ ഒരു കവിതയായല്ല എനിക്ക് തോന്നിയത്, ഒരു ജീവിതമാണെന്നാണ്.ദുഃഖം എന്നത് ജീവിതത്തില്‍ കൂടെയുള്ളതാ, ഇടയ്ക്ക് വീണ് കിട്ടുന്ന കുറേ നല്ല നിമിഷങ്ങളില്‍ നമ്മള് സന്തോഷിക്കുന്നു.അമ്മയുടെ ഈ ദുഃഖത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു.മക്കളില്‍ നിന്നും, ബ്ലോഗില്‍ നിന്നും, അത് വഴി നേടിയ സുഹൃത്തുക്കളില്‍ നിന്നും ഇനിയും മനസ്സിനു സന്തോഷമുണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം.
ഞാന്‍ ഒരു പോസ്റ്റ് എഴുതികൊണ്ടിരിക്കുകയാണ്, ഒത്താല്‍ ഇന്ന് തന്നെ ഇടാം.അത് വായിക്കുമ്പോള്‍ അമ്മയുടെ മനസ്സില്‍ നിന്ന് ദുഃഖം അല്പനേരമെങ്കിലും മാറി നിന്നാല്‍ ഞാന്‍ ഭാഗ്യവാനാണ്
അതെ...
മക്കളുടേയും ചെറുമക്കളുടേയും സ്നേഹവാത്സല്യങ്ങളില്‍ എല്ലാ
ദു:ഖവും മറക്കുക.
ദു:ഖത്തില്‍ ദു:ഖത്തോടെ പങ്കുചേരുന്നു.
''...എവിടെയുമെപ്പോഴും ,ഞങ്ങളോടൊപ്പമായ് -
ഒരു കൊച്ചു ശലഭമായ് പാറിക്കളിക്കുന്നു !....''
ആ ശക്തിയിൽ, ആ ഓർമ്മയിൽ ഇനിയും ഒരുപാടു നാൾ.... സ്നേഹം തുളുമ്പുന്ന അമ്മയുടെ വരികളിൽ വേർപ്പാടുകൾ നൽകിയ വേദനകൾ അലിഞ്ഞില്ലാതാകട്ടേ..
ഓരോ ദിനവും അങ്ങില്‍ തുടങ്ങുന്നു
അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല ..
നമ്മുടെ വീട്ടിലെ നല്ല മുഹുര്‍ത്തങ്ങള്‍ക്ക് -
സാക്ഷിയായ് ,ശക്തിയായ് ,സര്‍വ്വസ്വവുമായി -
യെന്മനശക്തിയായ് എല്ലാംനടത്തുന്നു .
എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ...
ഞങ്ങളെ വേര്‍പ്പെടാനാവില്ലോരിക്കലും
ദു:ഖത്തോടെ പങ്കുചേരുന്നു
അമ്മയുടെ ദുഃഖത്തില്‍ ഞങ്ങളും പങ്ക് ചേരുന്നു.
വേദനിപ്പിക്കുന്ന വരികൾ.
എന്തായാലും നമ്മളെല്ലാവരും
വിധിക്കനുസരിച്ച് ജീവിച്ചല്ലേ മതിയാകൂ.
ചേച്ചിയുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.
അച്ഛാ , എന്നും അമ്മക്ക് തുണയായും ഞങ്ങള്‍ക്ക് തണലായും പ്രേരണയായ ഒരു ശക്തിയായും, അങ്ങ് കൂടെയുണ്ടായിരുന്നു .അതിന്റെ എല്ലാം പ്രതിബിംബമായി അമ്മയെ കാണുമ്പോള്‍ ഒത്തിരി ഒത്തിരി അഭിമാനവും സന്തോഷവും തോന്നുന്നു. ഈ മക്കള്‍ക്കെന്നും ഒരു മുതല്‍കൂട്ടായി അമ്മയുടെ എല്ലാ കഴിവുകളേയും പ്രോത്സാഹിപ്പിച്ചതിന് ഞങ്ങള്‍ അങ്ങയോടു ഒത്തിരി കടപ്പെട്ടിരിക്കുന്നു.
...Amma, I am proud to be your son and I really adore your great works"
അമ്മെ അദ്ദേഹം എങ്ങും പോയിട്ടില്ല, തണലായി, വെളിച്ചമായി, ശക്തിയായി അമ്മയുടെ കൂടെ തന്നെ ഉണ്ട്,
ഞങ്ങള്‍ മക്കള്‍ എല്ലാരും അമ്മയുടെ കൂടെ തന്നെ ഉണ്ട്. കാരണം അമ്മയുടെ കണ്ണ് നിറഞ്ഞാല്‍ ഞങ്ങളുടെ ഉള്ളു പൊള്ളും
സ്നേഹമുള്ള മക്കളും, പിന്നെ ഈ ഞങ്ങളുമില്ലേ കൂടെ? അങ്ങനെ ആശ്വസിച്ചൂടേ?
"എല്ലാം കാണുന്നു ,അറിയുന്നൂ ഞാന്‍ ..."
അത് വലിയ ആശ്വാസം അല്ലെ ചേച്ചി?
ഈ പോസ്റ്റില്‍ ചേച്ചിയുടെ മകന്റെ കമന്റ് കണ്ടു.
അമ്മയുടെ കഴിവില്‍ അഭിമാനം തോന്നുന്ന മക്കള്‍. പിന്നെന്തു വേണം?
ചേച്ചി,
ആശ്വാസ വചനങ്ങൾ പറയുന്നില്ല
ഞങ്ങളൊക്കെ ചേച്ചിക്കൊപ്പമുണ്ടെന്ന് മാത്രം പറയട്ടെ
അമ്മേ വേർപാടിന്റെ ദുഃഖം മറക്കാൻ കഴിയുവതല്ല.എങ്കിലും മറ്റു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് ആ ദുഃഖം മറക്കാൻ ശ്രമിക്കണം.ഞങ്ങളെല്ലാവരും അമ്മയുടെ കൂടെ ഉണ്ട്.അമ്മയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു.
ആ പഴയ ഗാനം കേട്ടിട്ടില്ലേ? “ജീവിതമെന്നൊരു വഴിയാത്രാ..ജനിമൃതികൾക്കിടയിലെ വഴിയാത്ര..” ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലം ചിലർ വേഗത്തിൽ കടക്കുന്നു.അവർ മിടുക്കന്മാർ.ചെയ്തു തീർക്കാനുള്ളതൊക്കെ അതിനിടയിൽ ചെയ്തു തീർക്കുന്നു.ബാക്കിയുള്ളവർ ആ പാലം കടക്കാൻ വിഷമിച്ചു കൊണ്ടേയിരിയ്ക്കുന്നു.
കാലം എല്ലാ മുറിവുകളേയും ഉണക്കും എന്നാണു പറയുന്നതെങ്കിലും ചില മുറിവുകൾ നമ്മളിലേല്പിയ്ക്കുന്ന ക്ഷതം ഒരിയ്ക്കലും മായില്ല.അതൊരു നൊമ്പരമായ നീറുന്ന ഓർമ്മയായി മനസ്സിന്റെ കോണിൽ എന്നും ഉണ്ടാവും.
ഈ വേർപാടിന്റെ എല്ലാ ദു:ഖങ്ങളും താങ്ങാൻ ഇനിയുള്ള കാലത്തും ചേച്ചിയ്ക്ക് കരുത്തുണ്ടാകട്ടെ.
അരുണ്‍ ചേട്ടന്റെ ബ്ലോഗ് ല്‍ നിന്നാണ് ..ഞാന്‍ ഇവിടെ എത്തിയത്.....
അമ്മയുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു
ബൂലോകത്തു ഇത്രയും മക്കളെ കിട്ടിയതില്‍ അമ്മയ്ക്ക് അഭിമാനിക്കാം...
എന്‍ മണിവീണ
ഇതിലെ സൃഷ്ടികള്‍ എല്ലാം ഞാന്‍ വായിച്ചു വരുന്നതെ ഉള്ളു...അമ്മയ്ക്ക് ഇനിയും എഴുതാന്‍ സര്വേശ്വരന് അനുഗ്രഹിക്കട്ടെ ....
.
വിജയ ചേച്ചീ
ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ ഏറെ നൊമ്പരം അനുഭവപ്പെടുന്നു.
ചേച്ചിക്ക് രണ്ട് നല്ല മക്കളും, അതിനൊത്ത മരുമക്കളും, പിന്നെ തങ്കക്കുടങ്ങളായ പേരക്കുട്ടികളും ഉണ്ടല്ലോ. പിന്നെ അല്ലലില്ലാത്ത ജീവിതവും.
ജൂലായ് 1 എന്ന ദിവസം വരുമ്പോള്‍ ചേച്ചിക്ക് തോന്നുന്ന വികാരങ്ങള്‍ ഈ സഹോദരന് മനസ്സിലാക്കുന്നുണ്ട്.
ചേച്ചി പറഞ്ഞ പോലെ നല്ലവരായ ബ്ലോഗര്‍മാര്‍ ചേച്ചിയുടെ സുഹൃത് വലയങ്ങളിലുണ്ട്. എല്ലാവരും ചേച്ചിക്ക് വേണ്ടിയുണ്ട്. ഈ ഞാനും.
ഞാന്‍ പണ്ട് എന്റെ അസുഖത്തെപറ്റി പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞുവല്ലോ, ചേച്ചിയുടെ സ്ഥിതി അറിഞ്ഞാല്‍ ഇതൊക്കെ എത്ര നിസ്സാരം ആണെന്ന്.
അത് എനിക്ക് ഒരു തിരിച്ചറിയല്‍ ഉണ്ടാക്കി. ആത്മധൈര്യം പകരുന്നു.
ചേച്ചിക്ക് എല്ലാ മംഗളങ്ങളും നേരുന്നു.
++
നാളെ ഞങ്ങള്‍ ട്രിച്ചൂര് ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ കൂടിക്കാഴ്ച നടത്തുന്നു എന്റെ വീട്ടില്‍. കുറുമാന്, കുട്ടന് മേനോന്, പ്രദീപ് സോമസുന്ദരം, കവിത ബാലകൃഷ്ണന്, ഡി പ്രദീപ്കുമാര്‍, അഡ്വക്കെറ്റ് രഞ്ജിത് മുതലായവര്‍ ഒത്തുകൂടുന്നു.
മാതൃഭൂമിയിലെ സുരേന്ദ്രേട്ടന് ഒരു പ്രത്യേക കവറേജ് കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്.
അങ്ങിനെ ബ്ലൊഗര്മാര്ക്ക് എല്ലാം മാസവും ഒത്തുകൂടാനുള്ള ഒരു വേദി താമസിയാതെ ഒരുങ്ങുന്നു.
ചേച്ചിയുടെ അനുഗ്രഹം ഉണ്ടാകുമല്ലോ>
സ്നേഹത്തോടെ
ജെ പി
ഒരു കൊച്ചു ശലഭമായ് പാറിക്കളിക്കുന്നു !
ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ജീവിക്കും ചേച്ചി; ഞങ്ങളുടെയൊക്കെ മിത്രമായി...
Ammayude Dukhathil, Njangalum pnkuherunnu... Nashttangal eppozum, nikathanakathava thanne... Pakaramakillekilum Njangalum koodeyundu... Snehapoorvam...!!!
കൊട്ടോട്ടിക്കാരന് ,കാസീംതങ്ങള് , ഇടമണ്‍, നരിക്കുന്നന്‍ ,വരവൂരാന്‍, പാച്ചുകുട്ടി,വശം വദന്‍ ,എഴുത്തുകാരി ,സുകന്യ ,ഒരു ചേച്ചിയുടെ യോ ,അമ്മയുടെയോ...സ്ഥാനം നല്കി എന്നെ ആശ്വസിപ്പിക്കാനെത്തിയ mkkalkkalodu othhiri nandiyundu ..
അരുണ്‍ :
കുറുപ്പിന്റെ കണക്കു പുസ്തകം :
ബഷീര്‍ വെട്ടിക്കാട് :
കാന്താരി കുട്ടി :സുനില്‍ കൃഷ്ണന് :
കുക്കൂ :
ഷാജ് കുമാര്‍ :
ഷാനവാസ്:
സുരേഷ് കുമാര്‍ :മക്കളുടെ നിറഞ്ഞ സ്നേഹ സഹകരണത്തിനു മുന്നില്‍ ,എന്റെ ദുഃഖം അലിഞ്ഞില്ലാതാവുന്നു ..എന്റെമക്കള്‍ക്ക് പുറമേ ഒരു ശക്തമായ ബ്ലോഗ് കുടുംബം എനിക്കുണ്ടെന്ന ധാരണ എനിക്ക് ആത്മവിശ്വാസം നല്കുന്നു ...
...എ ജേര്‍ണി ടു ലൈഫ് : അപ്രതീക്ഷിത മായി എന്റെ മകന്റെ കമന്റ് കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി .മോനെ നീയൊക്കെ യാണല്ലോ ഈ അമ്മയുടെ ,തളരുമ്പോള്‍ തല ചായ്ക്കാനുള്ള .....
ജെ .പി .സാര്‍ :സഹോദര വാത്സല്യം നിറഞ്ഞ ആശ്വാസ വചനങ്ങള്‍ക്ക് നന്ദി ..ഈ ബ്ലോഗിലൂടെ എനിക്ക് ഒരുപാടു മക്കളെയും ,സഹോദരീ സഹോദരന്മാരെയും കിട്ടിയിട്ടുണ്ട് .ഈ ബന്ധങ്ങള്‍ എനിക്ക് ഒത്തിരി സന്തോഷം നല്കുന്നു ...
പിന്നെ താങ്കളുടെ വീട്ടില്‍ വെച്ചു നടത്തിയ ബ്ലോഗ് മീറ്റ് എങ്ങിനെയിരുന്നു ?നല്ല രസകര മായിരിക്കും അല്ലെ ?എന്നാണു സാറ് അലൈന്‍ നിലോട്ട് വരുന്നത് ?വരുമ്പോള്‍ അറിയിക്കുക ..
ee ammede oru bhaagyame !!! enthoram makkala...nalla snehamulla makkal...ennem koodi koottuka..!!!
"Oralppam thamasha vakkukalil thonnumenkilum paranjathu ullil ninnu thanyaa"
ശരി അമ്മേ, തീര്‍ച്ചയായും കുക്കുവിനെ ഞാന്‍ അറിയിക്കാം
I understand you Vijeyalakshmi Chechy very well, i am always there in your sorrow and will be praying for you
'അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല..'
അതെ, അതാണ്സത്യം
ചേടത്തീ,എനിക്കു18വയസ്സുള്ളപ്പോഴാണ്,അമ്മയേയും,എന്റെ താഴെയുള്ള മൂന്നു സഹൊദരങ്ങളേയും തനിച്ചാക്കി അച്ഛൻ പെട്ടെന്നു മരണപ്പെട്ടത്. എന്റെ അമ്മയുടെ ദു:ഖമാണ് ഞാൻ ഇപ്പോൾ ചേടത്തിയിൽ കാണുന്നത് / ഞങ്ങൾ മക്കളും,മരുമക്കളും,പേരക്കുട്ടികളും എല്ലാതരത്തിലുള്ള സ്നേഹസ്വാന്തനങ്ങൾ വേണ്ടുവോളം അമ്മയ്ക്കുനൽകുന്നുണ്ടെങ്കിലും....
വീരു: എന്റെ മക്കള്‍ സമൂഹത്തില്‍ കൂടുന്നതില്‍ സന്തോഷം മോനെ .
അരുണ്‍ :
കുക്കൂവിനെ അറിയിക്കാ മെന്നു പറഞ്ഞതിന് നന്ദി മോനെ
സപ്ന അനു :
വഴിപോക്കന് :
ബിലാത്തി പട്ടണം :മക്കളുടെ സഹകര ണത്തിനു നന്ദി .
അമ്മേ ... അല്‍പ്പം തല്ലുകൊള്ളിതരമൊക്കെ കയ്യിലുള്ള ഒരു മോന് ഇവിടെയുണ്ടേ .. ഇനി ഇടയ്ക്കിടയ്ക്ക് വരാം ..
അങ്ങിലെ ഇന്നലെ , ഞാനോര്‍ത്തു തേങ്ങുന്നു ...
അമ്മയുടെ തേങ്ങലിന്റ്റെ ആഴം ഞങ്ങലുടെ ആശ്വാസവാക്കുകല്ക്കു കുറയ്ക്കാന്‍ കഴിയില്ല എന്നറിയാം.. എന്കിലും പറയുകയാണ് അമ്മ വിഷമിക്കരുത്..
സ്നേഹ ദീപം ഒരിക്കലും അണയില്ല..
ശാരദ നിലാവ് :മോനെ ,തല്ലു കൊള്ളികള്‍ എന്നാല്‍ ഇത്തിരി കുസൃതികാളായിരിക്കും ..ഇവരെ എനിക്ക് ഇഷ്ട്ടമാ കേട്ടോ ..വീണ്ടും വരൂ .
പ്രിയാ :മോളുടെ സ്വാന്തനം ഞാനുള്ക്കൊള്ളുന്നു ..നന്ദി ..
"അങ്ങ് എങ്ങുമേപ്പോയില്ല , വേര്‍പ്പെട്ടതുമില്ല -
ഞങ്ങളെ വിട്ടെനിയെങ്ങോട്ടും പോവില്ല .."
വളരെ വിഷമം തോന്നി ഇതു വായിച്ചപ്പോള്‍ ... എന്ത് പറയണം എന്നറിയില്ല ...അമ്മയുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.
തീരാനഷ്ടങ്ങള്ക്കിടയിലും ധൈര്യമായി ജീവിതം മുന്നോട്ട് നയിക്കുന്നത് എത്രയോ അഭിനന്ദാര്‍ഹമാണ്. കൂടുതല്‍ ശക്തിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. :-)
റാണി അജയ് ,ബിന്ദു ഉണ്ണി , അദ്ദേഹം ഞങ്ങളെ വിട്ട് എങ്ങോട്ടും പോവില്ല എന്ന വിശ്വാസ മാണ് എനിക്ക് ,ഇങ്ങിനെ ആക്റ്റീവ് ആയി ജീവിതം മുന്നോട്ടു കൊണ്ടുപ്പോകാന്‍ സാധിക്കുന്നത് ...മക്കളുടെ ആശ്വാസപ്രദമായ ,പ്രോത്സാഹനത്തിനു നന്ദി .
പുലരിയിലവന് കതിരവന്‍
പൊലിയുമ്പോളും കതിരവന്‍
വെളിച്ചമായി കൂരിരുളായി
വിധി തന് പിമ്പേ പോകുന്നവന്-
ഞാന്‍ ബൂലോകത്ത് പുതിയ ആളാ. അമ്മയുടെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. ദുഖങ്ങളും സന്തോഷങ്ങളും നമുക്കിവിടെ പങ്കു വെക്കാമല്ലോ.ഇനി ഞാനുംകൂടാം..
Khader ptteppadam ,koottukaaran vannathinum ,vaayichathinum ,abiprayathhinum nandi .
ആ ഓർമ്മകളിൽ; ദു:ഖങ്ങളിൽ ഞാനും പങ്കു ചേരുന്നു
ഞങ്ങളൊക്കെ കൂടെയുണ്ട്. ചേച്ചി..
എനിക്കറിയില്ല ഈ കവിതയെ എങ്ങനെ വിലയിരുത്തണമെന്ന്... വായിച്ചപ്പോള്‍ ഒരു ചെറിയ സങ്കടം തോന്നുന്നു
vayanaadan:
kumaran:
gopikuttan:ellavarudeyum samaashwasippikkanulla snehathhinu nandi
..........എന്നാലെന്തെരിയും നാളം
വിട്ടെങ്ങു പ്രകാശം പോകാന്‍????
കാലം എല്ലാ വേദനകളിലും.........തേന്പുര്ട്ടട്ടെ......ഒപ്പം.......ജീവിതത്തില്‍ എല്ലാവരുടെയും സ്നേഹം ഒരു ഉന്ന് വടി ആകട്ടെ........
Love never dies.
oh..:(
നമുക്ക് സ്നേഹമുള്ളവര് നമ്മളില്‍ നിന്നും ഒരിക്കലും പിരിഞ്ഞു പോവില്ല..മരിച്ചാലും അവര്‍ നമ്മളെ തന്നെ ചുറ്റി പറ്റി നില്ക്കും. ചേച്ചിയുടെ വ്യസനത്തില്‍ പങ്കു ചേരുന്നു.
പാവം ഞാന്‍ :
നീന ശബരിഷ് :
ഷേര്‍ളി അജി :
ദി മാന്‍ ടൂ വാക് വിത്ത് :
രാധ :
മക്കളുടെയെല്ലാം സ്നേഹത്തിനു ഒത്തിരി കടപ്പാട് ,നന്ദി ...
VERY TOUCHING POEM.
Manassu nonthu.
Ormmakalude thanalum Sneha deepathinde velichavum munnottulla pathayil ammaye thunakkatte. Prarthikkunnu.
Snehapoorvam,
Mattoru makal.
Post a Comment