ഇളം തെന്നലിക്കിളി ക്കൂട്ടുമ്പോള്‍
കിലുകിലാരവത്താല്‍ ...
ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,
മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !
കണ്ണുകള്‍ക്കാനന്ദ രസം -
പകരുമാ കാഴ്ച്ചകള്‍ !
അങ്ങാകാശ മേലാപ്പില്‍ -
കരിമുകിലിഴഞ്ഞു കിഴക്കിന്
ദിശയില്‍ സംവദിക്കവേ ..
തുള്ളിക്കൊരു കുടം മഴയായ് -
ഭൂമിക്ക് ദാഹം തീര്‍ക്കാന്‍ .....
ജീവജാലങ്ങള്‍ തന് -
കുടിവെള്ള വറുതിക്കറുതിയായ് !
പൊഴിച്ചത് പുഴയായ് മാറി ,
വഞ്ചി കണക്കിനു തുഴഞ്ഞു പ്പോകുന്നിതോ -
ഇരുചക്ര ,നാല്ചക്ര വാഹനങ്ങള്‍ !
പാതയോരത്തു ..കാല്‍നട പ്പാതകള്‍-
കണ്ണില്‍ പെടാതുഴലുന്ന ജനം ,
മറിഞ്ഞു ഗര്‍ത്തങ്ങളില്‍ വീണു-
കൈ ,കാലിനെല്ലുനുറുങ്ങിയും ,
ആതുരാലയത്തിലഭയം തേടുന്നോര്‍ !
ഓടകള്‍ പ്പൊട്ടിയൊഴുകി ചേരുന്നു ....
ഡങ്കിപ്പനി ,എലിപ്പനി ,പന്നിപ്പനി ,കോളറ ...
ഭയാനകം , മരണത്തിന് കാലൊച്ചകള്‍ !
ഇളം തെന്നല്‍ വീശി , ക്കൊടുങ്കാറ്റായ് മാറി -
പ്രകൃതി തന് ,വികൃതി താണ്ഢവം !
മക്കളെ പേറിനിന്നോരാ വരിക്കപ്ലാവ് ,
തായ് വേരിളകി വീടിന്നു മേല്കൂരയില് -
പതിക്കവേ ഇനിയെന്തെന്ന് ...
പറയേണ്ടതില്ലയ്യോ ഭീകരക്കാഴ്ച്ചകള്‍ !
ഇതും മഴക്കാല ക്കാഴ്ച്ചകള്‍ !!!
"ബട്ടര്‍ ചിക്കന്‍ '
10 years ago
59 comments:
ഇഷ്ടപ്പെട്ടു മഴക്കവിത.
മഴയുടെ മനോഹാരിതയും അത് വിതക്കുന്ന ദുരന്തങ്ങളും . നന്നായിരിക്കുന്നു.
മഴ ഒരേ സമയത്ത് നല്ലതും ചീത്തയും ആകുന്നത് ഇതുകൊണ്ടായിരിയ്ക്കും അല്ലേ?
ചേച്ചി വീണ്ടും എഴുതി തുടങ്ങിയത് സന്തോഷം പകരുന്നു.അതും ശക്തമായ ഒരു സന്ദേശവുമായി ആണ് എന്നത് കൂടുതല്‍ സ്ന്തോഷിപ്പിക്കുന്നു
കുമാരന് :
കാസീം തങ്ങള്‍ :
ശ്രീ :
മഴക്കാലം നമുക്കു സന്തോഷവും ,ഒത്തിരി സങ്കടങ്ങളും തരുന്നുണ്ട് ...അവയില്‍ ചിലത് ഇവിടെ സൂചിപ്പിച്ചുവെന്നേയുള്ളൂ .പട്ടിണി പാവങ്ങളായ കടലിന്റെ മക്കളുടെ കാര്യം തന്നെ ഒന്നുചിന്തിച്ചു നോക്കൂ ...മഴക്കാലത്തു അവരുടെ പല പ്രശ്ന ങ്ങളും ...... കവിത വായിച്ചു അഭിപ്രായം അറിയിച്ചതിനു നന്ദി
മഴ അനുഗ്രഹമാണ്.. മഴയില്ലെങ്കിൽ മനുഷ്യരും ഇല്ലാാതാവും പക്ഷെ ചില നിഗ്രഹങ്ങളും മഴക്കൊപ്പം വരുന്നത് ദു:ഖം തന്നെ.
മഴനൃത്തം ഒരിടത്ത് മഴവരുമ്പോൾ മനസ്സിൽ കാറും കോളും നിറയുന്നവർ മറു വശത്തും..
വഴിയിലെ ഗർത്തങ്ങളിൽ വീഴുന്നവർ ..
പിന്നെ ചോർന്നൊലിക്കുന്ന കൂരകളിൽ
തണുത്തു വിറക്കുന്നവരും
ചോരാനൊരു കൂരയും ഇല്ലാത്തവരുടെ കാര്യം മറക്കാം :(
പിന്നെ ഈ പനികളെല്ലാം മഴകൊണ്ട് വരുന്നതാണെന്ന് പറഞ്ഞ് മനുഷ്യന് രക്ഷപ്പെടാൻ കഴിയില്ല.
ഓ.ടോ:
തിരികെ കവിതയുമായെത്തിയതിൽ സന്തോഷം
“ഒരു പുതു മഴ പെയ്യുമ്പോൾ വരൾച്ച മറക്കും പാവം മാനവ ഹൃദയം” എന്നാണു പറയുന്നത്.മഴ ഒരു ആശ്വാസമാണ്.അതു കാല്പനിക ഭാവ്ങ്ങൾ നിറഞ്ഞതുമാണു.അതേ മഴ തന്നെ വീടില്ലാത്തവന്റെ ദു:ഖവുമാണ്.
ഇന്നിതാ ഈ സമയത്ത് ചെന്നൈയിൽ അതിശക്തമായ മഴ പെയ്യുന്നു.മുന്നിലെ ചില്ലു ജാലകത്തിലൂടെ മഴയെ നോക്കിക്കൊണ്ട് ഈ മഴക്കവിത ആസ്വദിച്ചു വായിച്ചു.
നന്നായി വീണ്ടും എഴുതുക.
മഴക്കാലം സന്തോഷങ്ങൾക്കൊപ്പം തന്നെ സങ്കടങ്ങൾ തരുന്നതാണു.പകർച്ചവ്യാധികൾ പടരുന്ന സമയം പേടിയോടെയാണു നോക്കിക്കാണുന്നത്.അതേ സമയം തന്നെ മനുഷ്യൻ വെന്തുരുകുന്ന വെയിലിൽ നിന്നും കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യാത്തതാണു.മഴക്കാല കാഴ്ചകൾ ഇഷ്ടമായി ചേച്ചീ.
അമ്മ പൂര്‍വാധികം ശക്തിയോടെ തൂലിക ചലിപ്പിച്ചതില്‍ സന്തോഷം.. ഈ മഴക്കല കാഴ്ച്ചകല്‍ ദു:ഖിപ്പിക്കുന്നതെങ്ങിലും , മഴയെ നമ്മുക്ക് ഇഷ്ട്ടപെടാതിരിക്കാന്‍ ആകുമോ?
അതെ പറ്റില്ല...
അരുണ്‍ :
ബഷീര്‍ വെള്ളറക്കാട് :
സുനില്‍ കൃഷ്ണന് :
കാന്താരികുട്ടി :
പ്രിയ :
മക്കളെല്ലാരും എന്റെ കവിത ഉള്‍ക്കൊണ്ടു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം ...നന്ദി...
മഴയുടെ സപ്തഭാവ്ങ്ങള് എന്ന പോലെ മഴയുടെ ദ്വെന്ന്ദ ഭാവങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .....
ആദ്യമായി എന്റെ പ്രിയപ്പെട്ട അമ്മയ്ക്കു മുന്നില്‍ മകന്റെ പ്രണാമം... സ്വീകരിക്കുക...അനുഗ്രഹിക്കുക.
മഴ പോലെ തന്നെ എന്തും സുഖ ദുഃഖ സമ്മിശ്രമല്ലെ... എന്തിനും ഒരു നല്ല വശവും, ചീത്ത വശവും കാണും... ഒരു വിഭാഗം സന്തോഷിക്കുമ്പോള്‍ മറു പക്ഷം സങ്കടത്തില്‍!..പ്രകൃതി നിയമം!!! നല്ല കവിത... അഭിനന്ദനങ്ങള്‍
ഇനി നാനോ പനി കൂടി ആകുമ്പോള്‍ എല്ലാമാകുമോ?
ഇളം തെന്നലിക്കിളി ക്കൂട്ടുമ്പോള്‍
കിലുകിലാരവത്താല്‍ ...
ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,
മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !
കണ്ണുകള്‍ക്കാനന്ദ രസം -
പകരുമാ കാഴ്ച്ചകള്‍ !
എത്ര മനോഹരം ഈ എഴുത്ത്...
മഴ തരുന്ന സുഖവും ദുഖവും ഇടകലര്‍ന്ന ഈ മഴക്കവിത ഇഷ്ട്ടമായി...ഒരുപാട്
ആശംസകള്‍...*
jithusvideo : കമന്റ്സിന് നന്ദി മോനെ
neervilaakan :മകന്റെ പ്രണാമം സ്വീകരിച്ചിരിക്കുന്നു ...മഴപോലെ തന്നെ എന്തും സുഖ ദുഃഖ സമ്മിശ്രമാണ് ...എല്ലാം പ്രകൃതി നിയമമാണെന്ന് വിശ്വസിക്കാതിരിക്കാന്‍ വയ്യ ..
ഷാജികുമാര്‍ ഈ " നാനോ പനി "എന്റെ അറിവില്‍ പെടുന്നില്ല മോനെ .
ശ്രീ ഇടമണ്‍ :മഴ കവിത ഇഷ്ടപ്പെട്ടു vennariyichathil സന്തോഷം ..നന്ദി
Enthina mazaye parayunnathu... Manushyaneyalle parayendathu...! Kavitha manoharm Chechy.... Ashamsakal...!!!
അമ്മേ;
നന്നായിരിക്കുന്നു..
അടുത്ത എന്റെ ഒരു മഴപ്പടപ്പോസ്റ്റിനു ഈ കവിത ലിങ്ക് കൊടുത്തോട്ടെ??
ആശംസകളോടെ..
Suresh:vannathinum ,abipraayathhinum nandi mone.
Hareesh: monte mazhappata postinu link kotuthholu..
ഒരു കാര്യത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ മഴയെന്ന ബിംബത്തിലൂടെ സമര്‍ത്ഥമായി വരച്ചു കാട്ടിയിരിക്കുന്നു..അഭിനന്ദനങ്ങള്‍..
വിജയലക്ഷ്മി ചേച്ചി, കവിത മഴയും മഴ വിതയ്ക്കുന്ന കഷ്ടപ്പാടുകളും എടുത്തു കാട്ടി.
മഴ പെയ്യട്ടെ. സൂക്ഷിച്ചാല്‍ നമുക്ക് നല്ലത്. അല്ലെ?
Ee Ammede oru kaaryam! Ithippo immini valya kaviyayallo...manassile vevalaathikalum mattum notebookukalilum diaryilum okke aayi kuthikurichirunnengilum....amma ippo enne sharikkum athishayippikkunnu....Blog thudangi thannappo polum ammayude kayyil ithrayum 'marunnu'undennu karuthiyirunnilla...madhavikutty ennu paranju kaliyakkiyappozhum, kavithakale palappozhum nishithamaayi vimarshichappozhum kuranja samayam kondu ithrayum maattam varumennu karuthiyirunnilla...You really surprise me Amma...One thing is obvious, you need not necessarily warm the university benches to be creative...Ammayude parimithikal orkkumbol, oro kruthiyum aashcharyam ulavakkunnathu thanne...Ithiri koodi thechu minukkiyaal orupaadu thilangunna oru prathibha ammakkundennu innaadyamayi sammathichirikkunnu...Most of the times I have been your strongest critic, but I think now I need to tell you at least once that you are indeed doing a great job!
മഴയുടെ മനോഹാരിതയെ ക്കുറിച്ച് ഓര്‍ക്കാനാണ് എനിക്കിഷ്ടം. വരാന്തയിലിരുന്ന് മുറ്റത്ത് പെയ്തിറങ്ങുന്ന മഴ കാണാന്‍ എന്ത് രസമാണന്നോ?മഴയില്‍ കുളിക്കാനും കുട്ടിക്കാലത്ത് ഞാന്‍ സമയം കണ്ടിരുന്നു.വിജയലക്ഷ്മിയുടെ “മഴക്കവിത” എനിക്കിഷ്ടമായി.അഭിനന്ദനങ്ങള്‍...
നന്ദി. നമസ്കാരം.
വെള്ളായണി വിജയന്
Let us hope for the best only...
മഴ എന്നും ഒരു മോഹമാണ്. മഴയെക്കുറിച്ച് എത്ര കവിത കേട്ടാലും മതിവരില്ല.ഓരോ കവിതയ്ക്കും ഓരോ പുതുമയുണ്ടാകും. മഴ പക്ഷെ അപ്പോഴും പെയ്യുന്നുണ്ടാകും, പല ഭാവത്തില്‍.....മഴയെക്കുറിച്ച് ഒരു കവിതകൂടി മനസ്സില്‍ കുളിര് കോരിയിട്ടു.....നല്ല വരികള്‍..
ഈ മഴക്കാല ക്കാഴ്ച്ചകള്‍ ഇഷ്ടമായി !
മഴക്കാലകവിത ഇഷ്ടപ്പെട്ടു... മഴയുടെ മനോഹാരിത വര്ണ്ണിച്ചാല് തീരുമോ...!
വിജയന് സാര്‍ :പ്രോല്സാഹനത്തിനു നന്ദി ..
പാവംഞാന്‍ ,indiandoc ,വാഴക്കോടന്‍ ,ramaniga ,കൊട്ടോട്ടിക്കാരന് മക്കള്‍ക്കെല്ലാവര്‍ക്കും ഈ കവിത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതില്‍ സന്തോഷം ...നന്ദി ...
ഈ മണിവീണയില്നിന്ന്
ഉതിരുന്ന നാദം കേള്‍ക്കാന്‍ എത്താന്‍
അല്പം താമസിച്ചുപോയില്ലേ ഞാന്‍..
ഇനി തെറ്റിക്കില്ല,
ഞാന്‍ വരും.........
ആ നാദനാദത്തിനു കാതോര്‍ക്കാന്‍
അതില്‍ ലയിക്കാന്‍..
മഴയെക്കുറിച്ച്
മഴയുടെ പിന്നാമ്പുറങ്ങളിലേക്ക് ഈ കവിതയുടെ ചൂണ്ടു വിരല്‍
Rejaneegandhi:
Aneesh: nandi iniyum varoo...
ഈ ബ്ലോഗ് വളരെ നന്നായിട്ടുണ്ട് ചേച്ചി
എല്ലാ ആശംസകളും നേരുന്നു
കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ് സൈറ്റിലേക്കു ക്ഷണിക്കുന്നു .
നിങ്ങളെയും കാത്ത് നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .
താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com
മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .
സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )
നല്ല കവിത ..ആശംസകള്‍
ഞാനീ കവിത വായിക്കുമ്പോള്‍ ഇവിടെ മഴ തകര്‍ത്തു പെയ്യുന്നു...വളരെ നന്നായിട്ടുണ്ട്..ഇനിയും നല്ല നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു
മഴയുടെ കുളിരും പിന്നെ മഴ തരുന്ന വേദനകളും...
മഴയുടെ തെറ്റാണോ.. മഴയെ വേണ്ടവിധം വിനിയോഗിക്കാനറിയാത്തതുകൊണ്ടല്ലേ... അസുഖങ്ങൾ വരുന്നത്
ഈ മഴക്കാല കാഴ്ച്ചകള്‍ ഇഷ്ടമായി
സിജാര്‍ :ആശംസകള്‍ക്ക് നന്ദി മോനെ .
സ്നോവയ്റ്റ് :പ്രോല്സാഹനത്തിനു നന്ദി .
വരവൂരാന്‍ :ഈ കവിത ഉള്ക്കൊണ്ടാതിനു നന്ദി ..പിന്നെ മോനെ ,മഴ നമുക്ക് ഒത്തിരിയൊത്തിരി സന്തോഷം തരുന്നു .ഗുണവും ..അസുഖം വരുന്നത് മോന് പറഞ്ഞത് പോലെ മഴയുടെ തെറ്റല്ല .നമ്മുടെ നാട്ടിലെ ,പഴകി ദ്രവിച്ച ,ഒടകളിലും പൈപ്പ് ലൈന്കളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ....മഴ പെയ്തു വെള്ളം നിറയുമ്പോള്‍ ...എന്ത് സംഭവി ക്കുമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ ?ഇത് നമ്മളാല്‍ തിരഞ്ഞെടുത്തയക്കുന്ന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പ്പെടെണ്ടതല്ലേ ?
അമ്മക്ക്,
മഴക്കവിതയെക്കുറിച്ച് എനിക്കൊന്നും പറയാനില്ല........ അമ്മമാര്‍ താരാട്ടു പാടുമ്പോള്‍, അതില്‍ അലിഞ്ഞലിഞ്ഞ് ഉറങ്ങുന്ന ഒരു അനുഭവം ഇല്ലേ... അര്ത്ഥമറിഞ്ഞോ, ആശയങ്ങള്‍ ഗ്രഹിച്ചോ അല്ല ആ ഉറക്കം.. അമ്മയുടെ ശബദം ലോകത്തിലേക്ക് ഏറ്റവും സാന്ത്വനവും സമാധാനവും ആകുന്നതുകൊണ്ടാണു. ലോകത്തിലെ അമ്മമാര്‍ക്കെല്ലാം ഒരേ ശബ്ദവുമാണു..... അമ്മ ഇനിയും പാടൂ.. മഴയെക്കുറിച്ചും പുഴയെക്കുറിച്ചും കടലിനെക്കുറിച്ചുമെല്ലാം......
പ്രോഫൈലില്‍ എഴുതി വെച്ചിരിക്കുന്ന വാക്കുകള്‍ വല്ലാതെ മനസ്സിനെ തൊട്ടു.
മഴക്കാറു മാത്രമെന്‍ മനസ്സിലാകെ തിങ്ങി വിങ്ങി
പെയ്യാന്‍ കൊതിപ്പു... തണുത്ത കാറ്റിന്റെ തലോടല്‍...അതുമാത്രമില്ല
പകരം തിളയ്ക്കുന്ന മണല്‍ കാറ്റു മാത്രം
Still feel so happy to see you back to. Hope your health is much better now.
മനോജ് .പാച്ചുക്കുട്ടി മക്കളുടെ സ്നേഹത്തിനു നന്ദി ..
മഴയുടെ മനോഹാരിതയില്‍ തികഞ്ഞ കവിത
ചേടത്തീ ഭാവങ്ങൾ എല്ലാം ഒത്തിണങ്ങിയിരിക്കുന്നൂ.
മഴയൊന്നും കാര്യമായി പെയ്യുന്നില്ല ഇവിടെ. എന്നിട്ടും പനികള്‍ക്കൊന്നും ഒരു കുറവുമില്ല.
paavappettavan:
Bilaathhipattanam:
ezhuthhukari :makkalude abipraayathhinu nandi..
നാട്ടിലെ മഴ ഞാൻ ദുബായിലിരുന്നു നനഞ്ഞു..നന്ദി.
കേരളത്തില്‍ മഴക്കാലം ഇപ്പോളൊരു പേടിസ്വപ്നമാണ്; ഡോക്ടേഴ്സിന്റെ കൊയ്ത്തു കാലവും..!!
kavitha vayichappol......mazha kanan thhonnunnu.........
ഷൈന്‍ :
വഴിപോക്കന് :
ജെ .പി :
അഭിപ്രായത്തിന് നന്ദി
ആര്‍ദ്രമായ വരികള്‍ ...അമ്മെ നന്നായിട്ടോ
സുഖല്ലേ? ആരോഗ്യം ഒക്കെ എങ്ങനെയുണ്ട് ?
mazhakku inganeyum oru mugham undu alle?
chechikku aashamsakal..
കണ്ണനുണ്ണി:അഭിപ്രായത്തിന് നന്ദി മോനെ .ആരോഗ്യം ഇനിയും ശരിയായിട്ടില്ല ..ഇപ്പോഴും കാല്‍മുട്ടിന് കഠിന മായ വേദന കാരണം ,അധിക സമയം ഇരുന്നു ബ്ലോഗില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല ..എങ്കിലും മനസന്തോഷത്തിനു വേണ്ടി , വേദന മറന്നു അല്‍പ്പമൊക്കെ ചെയ്യുന്നു ..
രാധ :ഇവിടെ വന്നതിനും ,അഭിപ്രായത്തിനും നന്ദി മോളെ .
Hai.....
മഴയുടെ വിവിധ ഭാവങ്ങൾ മനോഹരമായിരിക്കുന്നു.
പക്ഷേ അമ്മേ, മഴ എന്നിലെത്ര ഭീഘരമായി താണ്ഡവ നൃത്തമാടിയാലും എനിക്ക് ഇറങ്ങി നടക്കണം. മഴനാരുകൾ എന്റെ മേനിയിൽ അരിച്ചിറങ്ങണം. ഞാൻ മടണ്ടി വരുന്നതും ആ മഴ നനഞ്ഞാണ്. കോരിച്ചൊരിയുന്ന മഴയത്ത് സർവ്വം നനഞ്ഞ് മുടിയിഴകളിലൂടെ മഴവെള്ളം വായിലേക്കൊലിച്ചിറങ്ങി അലക്ഷ്യമായി തുപ്പിത്തെറിപ്പിച്ചെനിക്ക് നടക്കണം. പാതയിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം കാലുകൾ കൊണ്ട് തട്ടിത്തെറിപ്പിച്ച് എനിക്ക് ഓടിക്കളിക്കണം. മുറ്റത്ത് കടലാസ് തോണിയുണ്ടാക്കി മഴവെള്ളത്തിലൊഴുക്കി എനിക്ക് ആനന്ദിക്കണം. ഇറയത്ത് വീഴുന്ന മഴത്തുള്ളികൾ കൈവെള്ളയിൽ തട്ടി മുഖത്തേക്ക് വാരിയെറിയണം.
ഒരാഴ്ച മുമ്പ് എന്റെ ദിനങ്ങളെ മനോഹരമാക്കിയ മഴയെ എനിക്കിന്ന് നഷ്ടമായിരിക്കുന്നു.
എന്റ്റെ കവിതയ്ക്ക് നല്ലത് പറഞ്ഞതില്‍ ഒത്തിരി സന്തോഷം.
പിന്നെ ഞാന്‍ മോനാണ് മോളേ എന്നു വിളിച്ചതോണ്ട് പറഞ്ഞു എന്നു മാത്രം.
ഈ കവിത എനിക്കിഷ്ടായില്ല. ഒത്തിരി പറഞ്ഞിരിക്കുന്നു.
പക്ഷേ എന്നെ അതൊന്നും തൊട്ടില്ല.
മഴ എന്നും മനുഷ്യനെ മക്കാറാക്കുന്ന് സാധനാണ്.
ഇക്കവിത അങ്ങിനായില്ല.
അറ്റുത്ത എഴുത്തിന് കാക്കുന്നു.
സ്നേഹത്തോടെ
ഒരു പീക്കിരി ചെക്കന്
നരികുന്നന്‍ :
ഈ കവിത ഇഷ്ട്ടപ്പെട്ടുവെന്ന റിയിച്ചതിനു നന്ദി മോനെ ..മോന്റെ ബാലിശമായ ആഗ്രഹങ്ങളും ഒത്തിരി ഇഷ്ട്ടമായി ..പലരും ഇങ്ങിനെ പറയാറുണ്ട് ..മഴവെള്ളത്തില്‍ ഓടി കളിക്കണമെന്ന് ..
ഷിനു :
മോളെന്നതിരുത്തിയിരിക്കുന്നു മോനെ ..കവിത ഇഷ്ട്ടപ്പെട്ടില്ല എന്നറിയിച്ചതിലും സന്തോഷം കുട്ടാ .അഭിപ്രായം ഓരോ വെക്തിക്കും മനസ്സില്‍ തോന്നുന്നതാണല്ലോ ?
മഴക്കാലത്തിന്റെ രണ്ടുവശങ്ങളും വ്യക്തമായി വരച്ചുകാണിച്ചിരിക്കുന്നു. :-)
ബിന്ദു ഉണ്ണി :അഭിപ്രായത്തിന് നന്ദി .
"""സ്ത്രീ ധനം വാങ്ങരുത് ,
കൊടുപ്പതും കുറ്റകരം .. "
വേദിതന്നില്‍ -
ചര്‍ച്ചയിലൊതുങ്ങീടും ....
വാങ്ങീടും ലക്ഷങ്ങളോ -
കീശയില്‍ ചില്ലറക്കായ് ! ""
manoharam vijaya checheeeeeeeeeeee
ജെ.പി .ചേട്ടാ നന്ദി .
Post a Comment