യുദ്ധഭൂമിയില്‍ വെടിയുണ്ടകള്‍
പുക തുപ്പുന്ന നേരത്തെന്‍ ,
മനസ്സൊരു നിമിഷം പതറിപ്പോയതെന്തേ?
നെഞ്ചുവിരിച്ചു പൊരുതാന്‍ വിധിക്കപ്പെട്ട ജവാന്‍ !
നിറതോക്ക് കയ്യില്‍ പിടി മുറുകുന്നു,
കണ്‍കളങ്ങു ശത്രു പാളയത്തില്‍ ,
ഇടനെഞ്ചില്‍ വെടിയുണ്ടകള്‍ -
ചീറിപ്പതിക്കുമെന്ന വേവലാതി .
തന്‍ രക്ഷ,നാടിന്റെ രക്ഷകനായ്-
കര്‍മ്മചിത്തനായ് നിറതോക്കിലുന്നം പിടിച്ചു-
ശത്രൂപാളയത്തിലേക്കിഴഞ്ഞു മുന്നേറുന്ന ജവാന്‍ !
കാടും മേടും അരുവികളും താണ്ടി-
കടും പാറക്കൂട്ടങ്ങള്ക്കിടയിലൂടെ -
പൂ മെത്തയിലെന്ന പോലിഴഞ്ഞും,
വലിഞ്ഞു കയറിയും മുന്നേറുന്ന ജവാന്‍!
വിശപ്പും ദാഹവും സഹനത്തിന്റെ പരിയ്യായമായ്-
ദിന രാത്രങ്ങള്‍ മറികടക്കുന്ന ജവാന്‍ !!!
ജീവനോടെ തിരിച്ചെത്താമെന്ന-
മോഹം കൈയെത്താദൂരത്താ-
ണെന്നോര്‍ത്ത് വിതുമ്പിപോയ് .
ജവാനുള്ളിലായ് ഒരു പച്ചയായ മനുഷ്യനുണ്ടെന്ന -
തിരിച്ചറിവ് , ഓര്‍മ്മയില്‍ തെളിഞ്ഞൊരു മാത്രയില്‍ ,
കണ്കളീറനണിഞ്ഞൂ, മനസ്സില്‍ മന്ദിപ്പിന്റെ -
ഇരുള്‍നിറഞ്ഞ വേര്‍പാടിന്റെ വേദന ...
എന്താണെന്നറിയില്ല, എന്മനസ്സെങ്ങോ-
വിഭ്രാന്തിയാല്‍ വെമ്പി കുതിക്കുന്നു !!!
അങ്ങ് ദൂരെ നാട്ടിന്‍ പുറത്തൊരു -
കൊച്ചു വീടിന്റെ ഉമ്മറ കോലായില്‍ ,
പെറ്റമ്മതന്‍ നെഞ്ച്ചുട്ടുള്ളകാത്തിരിപ്പ് ...
പ്രിയതമന്റെ മുഖം മനസ്സില്‍ പ്രതിഷ്ഠിച്ചു -
രണ്ടുവരി കത്തിനായ് അഞ്ചല്‍ക്കാരന്റെ ,
വരവുംപ്രതീക്ഷിച്ചിരിപ്പുണ്ടൊരുകൊച്ചുപെണ്ണ്..
ഉടമ്പടി ജീവിതത്തിന്നൊരു മാസദൈര്‍ഘ്യം,
കണ്കുളിര്‍ക്കെ കണ്ടു കൊതി തീരാതെ....
യുദ്ധ ഭൂമിയിലെത്തിപ്പെടേണ്ടി വന്നവന്‍!!
മകന്റെ ,പ്രിയതമന്റെ, സമാധാന സന്ദേശം...
കാത്തിരിപ്പോര്‍ ..അങ്ങകലെ..അകലെ ..
അപ്രതീക്ഷിതം വീരമൃത്യൂ വരിച്ചെന്ന്-
കമ്പി സന്ദേശം ഹോ ദൈവമേ !!
അവര്‍തന്‍ സഹനം നീ നല്കും കൃപ !!
തന്‍നെഞ്ചിന്നിടിപ്പ് കണ്ണീരായുതിര്‍ന്നു-
വീണതറിയാതെ അടര്‍ക്കളത്തില്‍ പൊരുതി,
മുന്നേറ്റം മനസാവരിക്കുന്ന ജവാന്‍ !!!
""ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍"" !!!! കാര്‍ഗില്‍ യുദ്ധം നടക്കുന്ന അവസരം ഞാന്‍ എന്റെ മനസ്സില്‍ തോന്നിയ "ഒരു ജവാന്റെ അവസ്ഥയും അദ്ദേഹഹത്തിന്റെ മനസ്സില്‍ മിന്നി മറയുന്ന ചിന്താഗതികളുമാണു്" കുത്തി കുറിച്ചത് . അന്ന് ഞാന്‍ ബ്ലോഗ് തുടങ്ങിയിരുന്നില്ല ,അതിനാലിപ്പോളിതു ജവാന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ....
18 comments:
നമ്മുടെ അഥിർത്തികൾ, ശത്രു രാജ്യങ്ങളിൽ നിന്ന് കാവലിരുന്ന് കാക്കുന്ന വീരജവാന്മാരെ നിങ്ങൾക്കഭിവാധ്യങ്ങൾ.
വരികളിൽ ദേശസ്നെഹം തൂളുമ്പുന്നു.
ജയ്ഹിന്ദ്.!!!!
jay jawan, jay kissan.
jay hind.
ചേച്ചീ നമ്മളോരോരുത്തരും നെഞ്ചിലേറ്റു വാങ്ങണം
ഓരൊ ജവാന്റെയും വീരസ്പന്ദനങ്ങള്‍
ഇങ്ങനെയൊരു ചിന്തയ്ക്കു നന്ദി.. ആശംസകള്‍...
രാജ്യം കാക്കുന്ന ഓരോ പട്ടാളക്കാരനെയും അഭിമാനത്തോടെ സ്മരിക്കണം നമ്മള്‍..അവരെ ഓര്‍ക്കാന്‍ അവസരം തന്ന ഈ കവിതയ്ക്കു നന്ദി
ജയ് ജവാന്‍
നരികുന്നന്‍,രാമചന്ദ്രന്‍,രണ്‍ജിത്ത്,കാന്താരികുട്ടീ നമ്മുടെ ജവാന്മാര്‍ക്ക് "അഭിവാദ്യങ്ങള്‍ "അര്‍പ്പിക്കാനെത്തിയ ,മക്കള്‍ക്കെല്ലാവര്‍ക്കും നന്ദി .
നമ്മുടെ നാട്ടില്‍ യുദ്ധഭൂമിയില്‍ " വീരമൃത്യു "വരിച്ച ജവാന്മാര്‍ക്കും അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ക്കുംപ്രണാമം അര്‍പ്പിക്കുന്നു . ജയ് ജവാന്‍ !!ജയ് ഹിന്ദ് !!!
മനസ്സിൽത്തട്ടി എഴുതിയതറിയാനുണ്ട്
അസ്സലായിരിക്കുന്നു യുദ്ധഭൂമിയിൽ നിൽക്കുന്ന ജവാന്റെ മനസ്സിലൂടെയുള്ള യാത്രയുടെ വരികൾ
ജവാന്‍മാര്‍ക്കായി എഴുതിയ വരികളില്‍ ദേശസ്നേഹം ആവോളമുണ്ട്.നമ്മുടെ നാടിനെ സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച കല്യാണി ചേച്ചിക്ക് എന്‍റെ വക അഭിവാദ്യങ്ങള്‍
സ്വന്തം പ്രീയപ്പെട്ടവര്‍ക്കല്ലാതെ മറ്റാരുമോര്‍ക്കാനില്ലാതെ നാടിനുവേണ്ടി പ്രാണന്‍ ത്യജിയ്ക്കുന്ന വീര ജവാന്മാര്‍. അവരെപ്പറ്റി, അവരുടെ പ്രീയപ്പെട്ടവെരേപ്പറ്റിയോര്‍ക്കാന്‍, മറ്റുളവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇങ്ങനെയൊരു കാവിതയെഴുതിയതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ....ആശംസകള്‍
ഭൂമിപുത്രി,ലക്ഷ്മി ,അരുണ്‍ കായംകുളം ,മയില്‍പീലി നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ,നമ്മുടെ നാടിന്റെ ,നമ്മുടെ ജവാന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയ മക്കള്‍കെല്ലാവര്‍ക്കും നന്ദി .ജയ് ഹിന്ദ്!!!!!
നന്നായി ഈ സമര്‍പ്പണം...
:)
Sri :vannathinu nandi..
നാടിനുവേണ്ടി പ്രാണന്‍ ത്യജിയ്ക്കുന്ന വീര ജവാന്മാരെപ്പറ്റിയോര്‍ക്കാന്‍, മറ്റുളവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇങ്ങനെയൊരു കാവിതയെഴുതിയതിന് നന്ദി...ആശംസകള്‍
Salute Chechy...!!! Bhavugangal.
Bhaheervellarakkaadu,suresh kumar,ente kavitha ulkkondu prolsaahanam nalkiyathinu nandi..
ഓര്‍ക്കണം...
മനസ്സുകൊണ്ട്...
അതിര്‍ത്തിയില്‍ രാപകലെന്നില്ലാതെ,കണ്ണിമവെട്ടാതെ കാവലിരിക്കുന്ന ധീരജവാന്മാരെ.
നമിക്കണം...
ശിരസ്സ്...
പച്ചയായ മനുഷ്യനെങ്കിലും ഉള്ളിലെ വികാരവിചാരങ്ങളെ അകറ്റി നിര്‍ത്തി സ്വന്തം രാജ്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നെഞ്ചേറ്റുവാങ്ങി വീരമ്രുത്യു വരിച്ച ധീരജവാന്മാരുടെ ആത്മാവിനു മുന്നില്‍
മനസ്സിലാക്കണം...
നമ്മള്‍...
അവര്‍ ഉണര്‍ന്നിരിക്കുന്നതു കൊണ്ട്
നമ്മള്‍ ഉറങ്ങുന്നു.
“ജയ് ജവാന്‍”
ശ്രീ ഇടമണ്‍: മോന്‍ പറഞ്ഞതു അക്ഷരം പ്രതി ശരിയാണ് ." ജവാന്‍"എന്നത് എന്നും നമ്മുടെ ഓര്മ്മയിലിരിക്കേണ്ടകാര്യമാണു് .അവര്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടുതന്നെയാണ് ,നമ്മള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നത് ."ജയ് ജവാന്‍ "! !
Post a Comment