"അങ്ങേ തിലുണ്ടോരുണ്ണി ,
ഓമനയാം പൊന്നുണ്ണി.
കാലേ ഉണര്ന്നെഴുന്നേല്ക്കും
ഓടീ നടന്നു കളിക്കും....
എന്‍ പൂമുഖ വാതില്‍ തുറന്നാല്‍
കണിയായ് യെന്മുന്നിലെത്തും.!
വാരിയണച്ചുമ്മ വെച്ചാല്‍-
വട്ടംപിടിച്ചെന്നെ ചുറ്റും...
കുസൃതികളൊട്ടൊക്കെ കാട്ടും
പുന്നാര മുത്താണെന്നുണ്ണി..
നുണക്കുഴി കാട്ടിച്ചിരിക്കും-
അമ്മൂമ്മേ യെന്നു വിളിക്കും...
അഞ്ചു്, രണ്ടെന്നും പറഞ്ഞൂ
യെണ്ണം പഠിപ്പിക്കുംമെന്നെ ....
ആരാലും വാത്സല്യം തോന്നും
പൊന്നോമനയാണെന്നുണ്ണി"!!!!!!
"ഈ അയലത്തെ ഉണ്ണി സാങ്കല്പികമല്ല .ഏഴുവര്‍ഷം മുന്‍പ് തളിപ്പറമ്പ് പാലകുളങ്ങര "അയ്യപ്പസ്വാമി ക്ഷേത്റത്തിനടുത്ത് "എനിക്കും മോനും താമസിക്കേണ്ടി വന്നു ,മോന്റെ ജോലി സംബന്ധമായ് .മനസില്ലാമനസ്സോടെ എന്റെ സ്വന്തം വീട് വിട്ടു താമസിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ദുഖകരമായിരുന്നു .മകനാണെങ്കില്‍ എന്നെ വീട്ടില്‍ തനിച്ചാക്കി പോകാനുള്ള മനപ്രയാസം .(കാരണം യെന്റെ യെല്ലാമായിരുന്ന ഹസ്ബന്റ് ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടേണ്ടായിരുന്നുള്ളു.) അന്ന് മക്കള്രണ്ടുപേരുടേയും വിവാഹം കഴിഞ്ഞിരുന്നില്ല .മകള്‍ ബാഗ്ലൂരില്‍ജോലി ചെയ്യുന്നതിനാല്‍ അവള്‍ക്കും നാട്ടില്‍ എന്റെക്കുടെ താമസിക്കാന്‍ പറ്റില്ലായിരുന്നു.പിന്നെ മോനെ വിഷമിപ്പിക്കേണ്ടാ എന്നുകരുതി തളിപ്പറമ്പിലേക്ക് താമസംമാറി . അവിടുത്തെ താമസം എന്നില്‍ ഒരുപാടു മാറ്റങ്ങള്‍വരുത്തി,എന്റെദുഖങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലി അവിടെകിട്ടി .ഞങ്ങളുടെ അടുത്ത വീട്ടിലുണ്ടായിരുന്ന ഒന്നരവയസ്സുകാരന്‍കൊച്ചുവാവ സന്ദീപ് ഞങ്ങളുടെ"ക്കുഞ്ചു".ഈ കുഞ്ഞുമായ് ഞാന്‍ വല്ലാതങ്ങടുത്തു. അവന്റെ എല്ലാകാര്യങ്ങള്‍ക്കും ഞാന്മതി .എനിക്കവനേയൂം അവനെന്നേയൂം അത്രയ്ക്കിഷ്ട്ടായിരുന്നു .അവനിലൂടെ എന്റെ ദുഖങ്ങള്‍ഒരു പരിധി വരെ മറക്കാന്പ്പറ്റി. കാലക്രമേണ ഞാനവന്റെ " വിജയേച്ചിഅമ്മമ്മയായ് "മാറി ,എന്റെമോന് അവന്റെ മാമനും .ഈ സാഹചരിയത്തിലാണ് ഞാനീ ചെറു കവിത ,അവനെക്കൊണ്ട് അവന്റെ ദിനചര്യകളെ ക്കൊണ്ട് ,എഴുതിയത് . ഒരുപാടു അക്ഷര തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ ?ഒന്ന്എഡിറ്റ് ചെയ്യാന്ശ്രമിക്കുമ്പോള് ടൈപ്പ്ചെയ്ത മറ്റുപലവേര്‍ഡ്സും മാറിപോകുന്നു.കൂടുതലിരുന്നു ചെയ്യാന്‍ അസുഖം അനുവദിക്കുന്നില്ല.

23 comments:
നന്നായിരിയ്ക്കുന്നു ഈ “ഉണ്ണി”
അക്ഷരതെറ്റുകൾക്ക് മുൻ കൂർ ജാമ്യം എടുത്തതിനാൽ വെറുതെ വിട്ടിരിയ്ക്കുന്നു.
ഈ ഉണ്ണിക്കുട്ടനെ എനിക്കും ഇഷ്ടമായി..കുറെ എഴുതുമ്പോള്‍ അക്ഷരങ്ങള്‍ എല്ലാം നമ്മുടെ വിരല്‍ തുമ്പത്തു തനിയെ വരും ചേച്ചീ..ഉണ്ണിക്കവിത ഒത്തിരി ഇഷ്ടായീ
ചേച്ചിയുടെ കവിതയിലെല്ലാം ഒരു ലാളിത്യമുണ്ട്.
നന്നായിരിക്കുന്നു.
ഇതുപോലെയൊരു കൊച്ചുകുട്ടൻ, ഞങ്ങൾ ബാഗ്ലൂരുള്ളപ്പോൾ,അടുത്തവീട്ടിലുണ്ടായിരുന്നു.
അവർ വീടുവാങ്ങി അവിടുന്ന്പോയപ്പോൾ,ഞാൻ വല്ലാതെ സങ്കടപ്പെട്ടിരുന്നു കുറെനാൾ.
അതൊക്കെ ഓർമ്മിപ്പിച്ചു ഈ നാട്യങ്ങളില്ലാത്ത കവിത.നന്ദി ചേച്ചി
ഉണ്ണിക്കവിത ഇഷ്ടമായി ചേച്ചീ.
കവിത എനിക്കിഷ്ടപെട്ടു ചേച്ചീ....
ഇഷ്ടപെട്ടവര്‍ പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന...
അത് ഞാന്‍ പലതവണ അറിഞ്ഞു ... ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പഴും..!
എല്ലാ കവിതകളിലേയും ലാളിത്യം ഇതിലും പ്രകടമാണ്. ഈ ഉണ്ണിയെ എനിക്കും ഇഷ്ടമാകുന്നു. അമ്മയുടെ കവിതകളിൽ എങ്ങോ മറക്കാൻ തുടങ്ങിയ നഷ്ടപ്പെട്ട് പോയ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ, ഇനിയും മുന്നിൽ മോണകാട്ടി ചിരിക്കുന്ന കൊച്ച് കുട്ടികൾ മനസ്സിലേക്കോടിയെത്തുന്നു.
ആശംസകൾ!!!
വായിച്ചുതുടങ്ങിയപ്പോഴേ തോന്നിയിരുന്നു ഇതൊരു സാങ്കല്പിക കവിതയല്ല, അനുഭവത്തില്‍നിന്ന് പകര്‍ത്തി എഴുതിയതാണെന്ന് - ലാളിത്യമുള്ള കവിത - നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു,ഇനിയും കാണാം
പൊറാടത്ത്, കാന്താരികുട്ടി, അരുണ്‍ കായംകുളം , ഭൂമിപുത്രി , രാമചന്ദ്രന് വെട്ടിക്കാട് , സാബിത്ത് കെ .പി , മക്കളെല്ലാരുമെന്റെ എളിയ കവിതയ്ക്ക് പ്രോല്‍സാഹനം നല്‍കിയതിനു നന്ദി.
നന്നായിരിക്കുന്നു.
വരികളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്നു. ഒരുപാടിഷ്ടമായി
ദൈവം നമ്മിലേക്കെത്തുന്നത് കുഞ്ഞുങ്ങളിലൂടെയാണെന്ന് എന്നെയും പഠിപ്പിച്ചത് എന്റെ [അയൽവക്കത്തെ എന്നു പറയാൻ എനിക്കൊരിക്കലും താൽപ്പര്യമില്ലാത്ത]വാവച്ചിയിലൂടെയാണ്. എന്റെ കോളേജ് കാലഘട്ടം മുതൽ[വാവച്ചി അമ്മയിൽ നിന്നു മാറിക്കിടക്കാറായതു മുതൽ] എന്റെ കൂടെ ഊണും ഉറക്കവുമായിരുന്ന എന്റെ വാവച്ചിയെ ഞാൻ പിരിഞ്ഞത് ഇങ്ങു യു.കെ.യിലെക്ക് വന്നപ്പോൾ മാത്രം. ഇപ്പോഴും അവധിക്കു നാട്ടിൽ പോയാൽ വാവച്ചിയുടെ ഉറക്കം എന്റെ കൂടെയാണ്. അയൽവക്കത്തെ കുഞ്ഞുങ്ങൾ സ്വർഗമാക്കാറുള്ള എന്റെ വീടിന് ഈശ്വരൻ തന്ന സ്നേഹത്തിന്റെ ഒരുപാട് മുഖങ്ങളിൽ ഒന്ന് ...എന്റെ വാവച്ചി
സോറി, ഞാൻ വിഷയം വിട്ടോ?!!
കുട്ടികളെപ്പോഴും ഏതു വിഷമത്തിലും ആശ്വാസം തന്നെ..
നരികുന്നന്‍ ,മാടായ്, മൈത്റേയി ,മക്കള്‍ എന്റെ ഉണ്ണിക്കു അനുഗ്രഹം നല്‍കിയതിനു നന്ദി .ഈ ഉണ്ണിയെ പറ്റി പറഞ്ഞാല്‍ എനിക്ക് നിര്‍ത്താന്‍ പറ്റില്ല.....
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
ജോയിസ്..!!
ഉണ്ണിക്കവിത ഇഷ്ടമായി! ഉണ്ണികളെക്കുറിച്ചു കേൾക്കുന്നത്എപ്പോഴും ആനന്ദകരമാണ്! പ്രത്യേകിച്ചും അമ്മമാർക്ക്. ആശംസകൾ!!
ഉണ്ണിക്കവിത ഇഷ്ടമായി! ഉണ്ണികളെക്കുറിച്ചു കേൾക്കുന്നത്എപ്പോഴും ആനന്ദകരമാണ്! പ്രത്യേകിച്ചും അമ്മമാർക്ക്. ആശംസകൾ!!
നന്നായിരിയ്ക്കുന്നു ... പിന്നീട് ഈ ഉണ്ണിയെ കുറിച്ചു അന്വേഷിച്ചിട്ടുണ്ടോ ?.
നരികുന്നന്‍ : ഈ ഉണ്ണി കവിത ഇഷ്ടമായിയെന്നറിയിച്ചതിനു നന്ദി .
B.S.മാടായി : ഇതു് അനുഭവത്തില്‍നിന്നും പകര്‍ത്തിയതാണ് .ഇവിടെയെത്തിയതിനു നന്ദി .
ലക്ഷ്മി :നന്ദി ...ലക്ഷ്മിയുടെ വാവാച്ചിക്ക് ഒരു ചക്കരയുമ്മ ...
വിനോദ് : ഈ ഉണ്ണിയെ നാട്ടില്‍ പോയാല്‍ ഇപ്പോഴും കാണാന്‍ പോകാറുണ്ട്. അവനിപ്പോള്‍ രണ്ടാക്ലാസ്സില്‍ പഠിക്കുന്നു .
അജീഷ്,മൈത്രേയ്,കുമാരാ,ജോയ്സ് മക്കളെല്ലാരുംമെന്റ കവിത വായിച്ച്,പ്രോത്സാഹനം നല്‍കിയതിനു നന്ദി..
റോസ്ചേച്ചി...വന്നു പ്രോത്സാഹനം നല്‍കിയതിനു നന്ദി...
njanum oru unniyanu ketto chechy...!!!
cheriyuorunniyaavunnathalle nallathu mone?orupaadu sneham nukaraamallo...
Post a Comment