Tuesday, 28 October 2008

"എന്നിലെ നീ"




എല്ലാം നിന്‍ കരതലം
തന്നീലൊതുങ്ങുന്നു ,
യെന്തും തിരുമൊഴിക്കുള്ളില്‍ വിരിയുന്നു
എന്‍ മനസ്സിലെ അന്ധത
എന്നിലെ 'നിന്നേ' അറിയാതെ
വല്ലാതെയെന്നെ
അഹംങ്കാരിയാക്കിയോ ?
എന്നിലെ 'നിന്നെ' ഞാന്‍
കണ്ടെത്തീടാന്‍ വൈകിയോ ?
ഒന്നും അറിയാത്തോരിളം
പൈതലാണു ഞാന്‍
നിന്നിലേ എന്നെ
നീ കൈവിട്ടു പോവല്ലേ ....
ഒരിളം തെന്നല്‍ പോല്‍
ഞാന്‍ നിന്നില്‍ ലയിച്ചോട്ടെ ...
നിന്‍ കൈകളില്‍
ഞാന്‍ വെറും കളിപ്പാവയല്ലയോ ?
എല്ലാം നിന്‍ മായയോ
,കണ്‍കെട്ട് വിദ്യയോ?
സമസ്താപരാധവും പൊറുത്തെന്നും
നിന്‍ പാദാരവിന്ദത്തിലിടംതരികില്ലയോ?

21 comments:

Anil cheleri kumaran said...

കവിത നന്നായിരിക്കുന്നു. ആശംസകള്‍.
(ഗണപതി കൈ എന്റേതാ കേട്ടോ.)

പ്രൊഫൈലില്‍ 'കൊഞ്ജല്‍' എന്നു കണ്ടു.
കൊഞ്ചല്‍ എന്നതല്ലേ ശരി?

ശ്രീ said...

നന്നായിരിയ്ക്കുന്നു ചേച്ചീ

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്, ചേച്ചീ.

സ്നേഹത്തോടെ,

ജിജ സുബ്രഹ്മണ്യൻ said...

എന്നിലെ 'നിന്നെ' അറിയാതെ
വല്ലാതെയെന്നെ
അഹംങ്കാരിയാക്കിയോ ?
എന്നിലെ 'നിന്നെ' ഞാന്‍
കണ്ടെത്തീ്ടാന്‍ വൈകിയോ ?


വൈകിയിട്ടില്ല ചേച്ചീ..

ബഷീർ said...

നല്ല വരികള്‍ .. നന്മ കൈവിട്ടു പോകില്ല .. ആശംസകള്‍

Rejeesh Sanathanan said...

നന്നായിരിക്കുന്നു.

ajeeshmathew karukayil said...

നന്നായിട്ടുണ്ട്, ചേച്ചീ.

നരിക്കുന്നൻ said...

നിന്നിലെ എന്നെ
നീ കൈവിട്ടു പോവല്ലേ ....
ഒരിളം തെന്നല്‍ പോല്‍
ഞാന്‍ നിന്നില്‍ ലയിച്ചോട്ടെ ...

നന്നായിട്ടുണ്ട്. ഒരിക്കലും കൈവിട്ട് പോകില്ല. ഈ നാദം കേൾക്കാതിരിക്കാൻ ഒരു ദേവനുമാകില്ല.

മനോഹരം.

Lathika subhash said...

“എന്നിലെ 'നിന്നെ' ഞാന്‍
കണ്ടെത്തീ്ടാന്‍ വൈകിയോ”

ഈ കണ്ടെത്തല്‍ വൈകുന്നതും
ചിലരുടെ കാര്യത്തില്‍ ഒരിക്കലും ആ കണ്ടെത്തല്‍ നടക്കാത്തതും ( അഥവാ കണ്ടെങ്കിലും കണ്ടില്ലാന്നു നടിക്കുന്നതും)ആണ്
നമ്മുടെ പ്രശ്നങ്ങളുടെ ഒരു കാരണം.

ചേച്ചീ, ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.

G. Nisikanth (നിശി) said...

മനോഹരമായിരിക്കുന്നു ചേച്ചീ വരികൾ. അനുഭവത്തിന്റെ ഗന്ധം വായനയിലും അറിയാൻ കഴിയുന്നുണ്ട്. ചിലസ്ഥലങ്ങളിൽ ചില ടൈപ്പിങ്ങ് മിസ്റ്റേക്ക് (കീയടിക്കുമ്പോൾ വരുന്ന പിഴവ്) കാണാനുണ്ട്. തിരുത്തുമല്ലോ....

ഹൃദയം നിറഞ്ഞ ആശംസകൾ

അരുണ്‍ കരിമുട്ടം said...

അവസാന വരി വായിച്ചപ്പോഴാണു മൊത്തം ഉള്ളടക്കം മനസിലായത്.നന്നായിരിക്കുന്നു.ആശംസകള്‍

വിജയലക്ഷ്മി said...

കുമാര ....ഗണപതി കൈനീട്ടം നന്നായിരിക്കുന്നു .പ്രൊഫൈലിലെ അക്ഷരപിശക് ച്ചൂണ്ടികാണിച്ചതിന് നന്ദി .തുടക്കത്തില്‍ മലയാളം ട്ടൈപ്പ്ചെയ്യകയെന്നതു് എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. മംഗ്ലിഷില്ട്ടൈപ്പ്ചെയ്തു മലയാളത്തിലേക്ക് മാറ്റുകയെന്നതാണല്ലൊ രീതി .എത്ര ശ്രമിച്ചിട്ടും "ഞ്ച"എന്ന ഇവനെ പിടികിട്ടിയില്ല ഇനിയങ്ങിനെ നില്ക്കട്ടെയെന്നുകരുതി ഇനി തിരുത്തണം .

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു ചേച്ചി

വിജയലക്ഷ്മി said...

Sri,SV,Ramachandran,kandharikkutty,bhasheer vellarakadu,maarunna malayali, makkalude prolsahanathhinu nandi.

വിജയലക്ഷ്മി said...

അജിഷ് മാത്യു ,നരിക്കുന്നന്‍ ,ലതി ,ചെറിയനാടന്‍ ,അരുണ്‍ മക്കളെല്ലരും വിലമതിക്കാന്‍ കഴിയാത്ത പ്രോത്സാഹനം നല്‍കിയതിനു നന്ദി .

Anonymous said...

ആന്റി ...കവിത നന്നായിരിക്കുന്നു ,നമ്മുടെ മനസ്സിലെ ഞാനെന്ന ഭാവവും ,അഹംങ്കാരവും മനസിലാക്കാന്‍ ഈ കവിതയിലൂടെ നല്ലൊരു സന്ദേശം നല്‍കിയതിനു നന്ദി..വീണ്ടും വരാം .....

വിജയലക്ഷ്മി said...

മൃദുല....വന്നു വായിച്ചു പ്രോല്സാഹനം നല്കിയതിനു നന്ദിമോളെ....

Sureshkumar Punjhayil said...

Best Wishes Chechy...!

വിജയലക്ഷ്മി said...

suresh: abipraayathhinu nandi mone....iniyumvarika...

വിജയലക്ഷ്മി said...
This comment has been removed by the author.