Tuesday, 21 October 2008

വീണ്ടും ഒരു വര്‍ഷകാലം...


വര്‍ഷകാലത്തിന്‍ കുതിച്ചു വരവായി
മരമാക്രി നീട്ടി നീട്ടി കരഞ്ഞൂ
അങ്ങാകാശകീറിലാദിത്യന്‍ പതിയവേ
കരിമുകില്‍ കാട്ടിലൊളിച്ചിരുന്നു
മിന്നല്‍ പിണരുകള്‍ ചീറിജ്വലിച്ചൂ
വെള്ളിടി വെട്ടം തിളങ്ങി മറഞ്ഞു
ആകാശ ഗംഗയോ ഞെട്ടി വിറച്ചു !
കണ്ണീര്‍ മഴയായ് പൊഴിച്ചു
പക്ഷിമൃഗാധികള്‍ കലപില കൂട്ടി
പാര്‍പ്പിടം തേടി ഗമിച്ചു
മാരുതന്‍ തലയൊന്നു നീട്ടി
ഭൂമിയില്‍ ചുറ്റിതിരിഞ്ഞൊന്നു നോക്കി
വൃക്ഷലതാദികള്‍ കയ്യിലേന്തി
കറക്കി തിരിച്ചു വലിച്ചെറിഞ്ഞു
ഭൂമിദേവിക്കു വേദനിച്ചൂ
വിങ്ങിഞ്ഞെരുങ്ങീ ഭൂമി ദേവി
മലയും മരങ്ങളും നിലംപതിച്ചു
ഭൂമി തന്‍ നെഞ്ചകം തുണ്ടമായി
ഗംഗതന്‍ കണ്ണീരില്‍
ഭൂമിതന്‍ തുണ്ടവുംമലയും മരങ്ങളും
താഴോട്ടോഴുകീ ഉരുള്പ്പൊട്ടലായ്
ഒരുപിടി സ്വപ്നവും കുടിലും സര്‍വസ്വവും
മലയോര മക്കള്‍ക്ക് സ്വന്തമല്ലാതായ്
എല്ലാം പ്രകൃതി തന്‍ താണ്ഢവത്താല്‍.

14 comments:

അരുണ്‍ കരിമുട്ടം said...

തേങ്ങാ ഞാനങ്ങ് ഉടയ്ക്കുകയാ..
ആദ്യമായിട്ടാണു ഇങ്ങോട്ട്.നന്നായിരിക്കുന്നു

smitha adharsh said...

പ്രകൃതിയുടെ വികൃതികള്‍....
കൊള്ളാം നല്ല വരികള്‍..

നരിക്കുന്നൻ said...

ചുട്ടു പഴുത്ത ഭൂമിയിലേക്ക് കുളിരായി പെയ്തിറങ്ങുന്ന മഴ. അത് പിന്നെ പിന്നെ ആർത്തലച്ച് പേമാരിയായി, ഒരു കൊടുങ്കാറ്റായി സംഹാര താണ്ഢവമാടുന്നു..

മഴയുടെ വികൃതികൾ ശരിയായി അഴുതിയിരിക്കുന്നു. ഈ നല്ല വരികൾക്കാശംസകൾ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തെമ്മാടിമഴയൂം, കുസൃതിക്കാറ്റും വികൃതിപ്പിള്ളേരും... എനിക്കിഷ്ടമാ അത് :)

നല്ല് കവിത

വിജയലക്ഷ്മി said...

അരുണ്‍ ,സ്മിത ,നരികുന്നന്‍ ,പ്രിയ മക്കളെന്റെ ബ്ലോഗ്ഗില്‍ വന്നു, എന്റെകവിതവായിച്ചു എനികുവേണ്ട പ്രോത്സാഹനം നല്‍കിയതില്‍ വളരെ നന്ദി യുണ്ട് ".മഴകാലം സര്‍വ ജീവജാലങ്ങളെ സംബന്ധിച്ചെടു്ത്തോളം, ഒഴിച്ചുകൂടാനാവാത്ത പ്രധാന ഘടഗമാണ് .എന്തും കൂടുതലായാല്‍ അമൃതും വിഷമെന്നുകേട്ടിട്ടില്ലെ അതുപോലെ മഴയും കൂട്ടത്തില്‍ ശക്ത്തമായ ക്കാറ്റുംകൂടിയായാല്‍ എന്താണ് സംഭവിക്കുകയെന്നു പറയേണ്ട ആവശ്യമില്ലല്ലൊ."ഉണ്ടോ ????????

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു. പുതിയ സൃഷ്ടികൽ പ്രതീക്ഷിക്കുന്നു

Ranjith chemmad / ചെമ്മാടൻ said...

ചേച്ചീ...
നന്നായിരിക്കുന്നു എന്നു പറഞ്ഞ്
ഞാന്‍ ചേച്ചിയുടെ കഴിവ് മുരടിപ്പിക്കുന്നില്ല...
ഞങ്ങളെല്ലാവരും കണ്ടതിനേക്കാളും മഴയും.
മഴയുടെ സ്നേഹവും തലോടലും രൗദ്രവും
അക്രമവും എല്ലാം ചേച്ചി തൊട്ടറിഞ്ഞുട്ടുണ്ടാവണം;
ഒരു പാട് ഭാവങ്ങളില്‍.....രൂപങ്ങളില്‍...
അതൊന്നുകൂടി തൊട്ടറിഞ്ഞ് ഓര്‍ത്തെടുത്ത്
ഒരു പുതിയ ശൈലിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍
ഇനിയും നന്നാക്കാന്‍ കഴിയും..
ഇത് മോശമാണ് എന്നാണ് ഉദ്ദ്യേശിച്ചതെന്ന് തെറ്റിദ്ധരിക്കരുതേ....
അനുഭവസമ്പത്തുള്ള, കാവ്യദേവത
കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള ഒരാളോട് ഇത്രയ്ക്ക് പറയാനൊന്നും
ഞാന്‍ വളര്‍ന്നിട്ടില്ല... ക്ഷമിക്കുമല്ലോ.....

വിജയലക്ഷ്മി said...

രഞ്ജിത്ത് പറഞ്ഞതു നല്ലകര്യങ്ങളാണ്‌ ,ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.പിന്നെയെനിക്ക് വായനയുടെകുറവ് നന്നയിട്ടുണ്ട്.സ്പോണ്ടിലോസിസ് കാരണം കഴുത്ത്കുനിച്ചു വായ്ക്കാനും
എഴുതാനുംവളരെവിഷമമാണ്,ഹിപ്പിനുംകഴുത്തിനും നല്ലവേദനയാണു്.ബ്ലോഗ്ഗില്‍ ടൈപ്പ് ചെയ്യുന്നതുവളരെ വിഷമിച്ചുകൊണ്ടാണു്,എപ്പോളീയെഴുത്ത് ,അവസാനിപ്പിക്കേണ്ടി വരുമെന്നറിയില്ല. ഈ കവിതകളൊക്കെ (കവിതകളെന്നുപറയാമൊയെന്നറിയില്ല)അഞ്ചാറുകൊല്ലം മുന്‍പ്‌ യെന്റെ ദുഖങ്ങള്ക്ക് ഒറ്റമൂലിയായ് കുറിച്ചിട്ട കുറേ കൂട്ടക്ഷരങ്ങളും,ചില്ലക്ഷരങ്ങളും ഈശ്വരകൃപകൊണ്ട് ഇങ്ങനെയൊക്കെ,സംഭവിച്ചുയെന്നു ഞാന്‍വിശ്വസിക്കുന്നു. ഈ ബ്ളോഗിലൂടെയും യെനിക്ക് കുറെ മനസിനാശ്വസംകിട്ടുന്നതുകൊണ്ടാണ്,(യെന്റെ മക്കളുടെ പ്രായക്കാരായ നിങ്ങളെ പോലുള്ള,ഒരുപാടു മക്കളെ ബ്ളോഗിലൂടെ പരിചയപ്പെടാനും അവരുടെ നല്ല സൃഷ്ടികള് ആസ്വദിക്കാനും)ഇപ്പോഴും തുടരുന്നതു്.രഞ്ജിത് ഇനിയും വരണം നല്ലഉപദേശങ്ങളും,വിലയിരുത്തലുകളുംവേണമെന്നു വിശ്വസിക്കുന്നു.

നരിക്കുന്നൻ said...

അമ്മയുടെ മുകളിലത്തെ കമന്റ് വിഷമിപ്പിച്ചു കെട്ടോ..അല്പം റെസ്റ്റെടുക്കൂ..

BS Madai said...

രണ്ജിതിന്റെയും നരിക്കുന്നന്റെയും(അവസാനത്തെ) കമന്ട്സിനു അടിയില്‍ ഓരോ കൈയ്യൊപ്പ്.... സ്നേഹത്തോടെ - മറ്റൊരു മകന്‍

വിജയലക്ഷ്മി said...

ലക്ഷ്മി ,പ്രോത്സാഹനം നല്‍കിയതിനു നന്ദി .






കുമാരന്‍ ,ബ്ലോഗില്‍ വന്നു പ്രോത്സാഹനം നല്‍കിയതിനു നന്ദി






നരികുന്നന്‍ ,എന്റെ വിഷമങ്ങള്‍ മനസിലാക്കി സ്നേഹോപദേശം നല്‍കിയതിനു നന്ദി.ഓരോ ദിവസവും ചിന്തിക്കാറുണ്ടു് വേദന കുറയുംവരെ കുറച്ചു ദിവസങ്ങള്‍ കമ്പ്യൂട്ടര്‍ നോക്കില്ല ,ട്ടൈപ്പ്ചെയ്യില്ല യെന്നൊക്കെ .(രാവിലേആയാല് ഒരു വെപ്രാളമാ, കമ്പ്യൂട്ടറോണ്ചെയ്തു നോക്കാന്‍ .ആരൊക്കെ പുതിയ പോസ്റ്റ്ട്ടിട്ടുണ്ട് , വല്ല് കമെന്റ്സും വന്നിട്ടുണ്ടോ എന്നൊക്കെ അറിയാനുള്ളഒരു വെമ്പല്‍ .)മക്കളെന്നും വഴക്ക് പറയാറുണ്ട് ഇങ്ങനെ വേദനയും സഹിച്ചു ബ്ലോഗില്‍ , കുത്തികുറിക്കുന്നതിനു്.അതിനാല്‍ ഒന്നിടവിട്ട ദിവസങ്ങള്‍ മാത്റമേ ബ്ലോഗ് നോക്കാറുള്ളൂ.

വിജയലക്ഷ്മി said...

മാടായ് ,എന്റെ ബ്ലോഗില്‍ വന്നു വിലയേറിയ സ്നേഹസന്ദേശം നല്‍കിയതിനു നന്ദി മോനേ

Sureshkumar Punjhayil said...

Ithippozhanu Vayichathu ketto.. Orupadishttamayi...!!!

വിജയലക്ഷ്മി said...

hi suresh:ishttappettuyannarinjathil santhosham....