വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്റെ പൊന്നു മോനല്ലേ....(2 )
കണ്ണാ കണ്ണാ കുസൃതികുടുക്കേ നിന്-
കളളചിരിയാല്് മയക്കീടാതെന്നെ.(2 )
കണ്ണും പൂട്ടീയുറങ്ങെന്റെ കിച്ചൂ,
മുത്തേ....നീയെന്റെ കുഞ്ഞാവയല്ലേ...2
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്റെ പൊന്നുമോനല്ലേ.2
കൂട്ടില്ല കൂട്ടില്ല നിന്നോടു ഞാനിന്ന്-
കളള ഉറക്കം നടിക്കാതെന്് കിച്ചൂ...2
അമ്പിളി മാമനെ കാട്ടിത്തരാം ഞാന്‍,
കുഞ്ഞിളം കവിളിലൊരുമ്മ നല്കീടാം .2
വാവോ വാവോ പാടിയുറക്കാം ഞാന്‍-
വാവേ നീയെന്റെ കണ്മണിയല്ലേ...2
അമ്മൂമ്മ താരാട്ട് പാടിയുറക്കാം -
കൈവിരലുണ്ടൂ മയങ്ങെന്റെ വാവേ...2
കുഞ്ഞി കൈകളില്‍ കരി വള നല്‍കാം
കുഞ്ഞി കാല് രണ്ടിലും കാല് തള നല്‍കാം 2
തപ്പോ തപ്പോ കൈകൊട്ടി കളിക്കാന്‍-
വാവേ നീയൊന്നുറങ്ങീയുണരൂ....2
വാവോ വാവോ പാടീയുറക്കാം ഞാന്‍-
വാവേ നീയെന്റെ പൊന്നുമോനല്ലേ...2
രാരീ രാരീരം രാരീരം രാരോ....
മുത്തേ നീയെന്റെ കുഞ്ഞാവയല്ലേ..
(എന്റെ കൊച്ചുമോന് കൃഷിനു വേണ്ടി രചിച്ച ഒരു താരാട്ടാണിത് ...പഴയ ഒരു താരാട്ടിന്റെ ഈണത്തില്‍ പാടാവുന്ന രീതിയില്‍ ...)
24 comments:
താരാട്ട് വായിച്ചു.
പഴയ താരാട്ടിന്റെ ഈണം ശരിയാവുന്നുണ്ട്.
കൃഷ് മോന് ഭാഗ്യവാന്.
കുഞ്ഞിനും അമ്മൂമ്മയ്ക്കും ആശംസകള്‍!
ലതിക,എന്റെ കൊച്ചുമോന്റെ താരാട്ടിനും കൊച്ചുമോനും നന്മകള് നേര്ന്നതില് വളരെ സന്തോഷം മോളെ.
ആന്റി, കൊച്ചുമോനുവേണ്ടി യെഴുതിയ താരാട്ട്,വളരെ നന്നായിരിക്കുന്നു.യെനിക്ക് ആറമാസം പ്രായമുള്ളഒരു മോനുണ്ട്,പേര് പീയുഷ്.ഞാനവന്റെപേര് ചേറ്ത്തു വരികളൊന്നു മൂളി നോക്കി,നന്നായിരിക്കുന്നു.നന്മകള് നേരുന്നു.
ഈ താരട്ട് പാട്ട് ഞാൻ കടമെടുക്കുന്നു. ഒപ്പം ഒരു നല്ല മുത്തശ്ശിയുടെ താരാട്ട് പാട്ട് കേട്ടുറങ്ങാൻ ഭാഗ്യം ലഭിച്ച കൃഷ്മോന് അഭിനന്ദനങ്ങൾ. ഈ വരികളിൽ തുള്ളിത്തുളുമ്പുന്ന സ്നേഹം എനിക്ക് വായിക്കാം. ഇനിയും പിറക്കട്ടേ ആ മഷിത്തണ്ടിൽനിന്നും മനോഹരമായ വരികൾ.
ഭാഗ്യവാന് കുട്ടന്...
നല്ല വരികള്‍..............
Krish monu vendi amma epppozhum paadarulla ee thaaraat ippol njangalude ellarudeyum naakkin thumbathundu...ammayude thaarattinte recording kettal avan ethra shaatyam pidichu karayukayanengilum shaanthanavum...layichu pinne urangi kolum...krish mon bhaagyavan thanne..snehamayiyaya ammoommaye eeshwaran avanu koduthallo... :)
കല്ലുവമ്മേ,ഈ താരാട്ടിന്റെ പ്രത്യേകത അത് ഹ്രിദയത്തില്‍ നിന്നും നിഷ്ക്കളങ്കമായ ഒരു മനസ്സില്‍ നിന്നും വന്നതാണെന്നതാണ്.
എത്ര പെട്ടന്നാ സമയം പോകുന്നത് ? ദാ കുറച്ചു നാള് മുന്‍പ് ഷൈനിയുടെ ബ്ലോഗില്‍ മോന്റെ ചിത്രം കണ്ടു.ഇപ്പൊ വലുതായി.ക്രിഷ്ന് എല്ലാ നന്മകളും..മിടുമിടുക്കനാകട്ടെ..
മൃതുല,നരിക്കുന്നന്‍,രഞ്ചിത്ത്,ഷൈനി,ആന്‍ മക്കളെല്ലാവരുംയെന്റെ ബ്ളോഗ് സന്ദര്‍ശിച്ച് കൊച്ചുമോന്റെ താരാട്ട്സഹൃദയംസ്വീകരിച്ചതിലും,കൊച്ചുമോനുനന്മകളാശംസിച്ചതിനും നന്ദി.
snehathinte thaaraattu paattu manoharamaayirikkunnu. ammoommakkum kochumonum aasamsakal. iniyum orupaadu thaaraattupaatukallum kavithakallum pirakkatte....
നല്ല വരികള്‍.
ആശംസകള്‍!
മാടായ്,ബഷീറെ രണ്ടുപേരും കൊച്ചുമോന്റെ താരാട്ടിനും മോനുംനന്മകളാശംസിക്കാനെത്തിയതിനു നന്ദി.വീണ്ടും വരുമല്ലോ....
അമ്മൂമ്മത്താരാട്ട് നന്നായിട്ടുണ്ട്. ഇതൊന്ന് ഈണമിട്ട് സംഗീതം ചെയ്ത് കേള്‍ക്കാന്‍ കൊതിയാകുന്നു. പണിക്കര്‍ സാറുമ്, പൊറാടത്തും , ബഹുവ്രീഹിയുമൊന്നും ഇത് കണ്ടില്ലേ ആവോ ?
നല്ല പാട്ട് ചേച്ചി,ഞാനിതെന്റെ ഒരു വയസ്സ്കാരനു വേണ്ടിയെടുക്കുന്നു.
എന്റെ ചേച്ചി എന്നെ താരാട്ട് പാടി ഉറാക്കറുണ്ടായിരുന്നത് ഞാന്‍ ഓര്‍ത്ത് പോയി.....
എന്നെ പായയില്‍ കോണിച്ചുവട്ടില്‍ കിടത്തും.
ചേച്ചി വീണയിലായിരുന്നു പാട്ട് പാടുക...
അകാലത്തില്‍ മരിച്ചുപോയ തമ്പുരാന്റെ വരികളാണോ എന്നോര്‍മയില്ല എനിക്ക്.
ഞാന്‍ പത്ത് വയസ്സുവരെ പായയില്‍ മൂത്ര മൊഴിക്കാറുണ്ടത്രെ.
അതിനാല്‍ എന്നെ കോണിച്ചുവട്ടില്‍ ഒരു വെറും പായയിലാണ് കിടത്തുക.
ഞാന്‍ ഉറങ്ങിയതിന് ശേഷമേ എന്റെ ചേച്ചി അവിടുന്ന് പോകുകയുളളൂ...
അച്ചന് കൊളംബിലായിരുന്നു ജോലി. അതിനാല്‍ ചേച്ചിക്ക് പള്ളിക്കൂടത്തില്‍ പഠിപ്പിക്കാന്‍ പോകാനെളുപ്പത്തില് ചേച്ചിയുടെ വീട്ടിലായിരുന്നു എന്റെ ബാല്യം..
ഞാന്‍ ചിലപ്പോള്‍ രാത്രി എഴുന്നേറ്റ് ചേച്ചിയുടെ കിടക്കയില്‍ പോയി കിടക്കും. ഞാന്‍ പിന്നെയും ഉറങ്ങാതെ കിടക്കും.
പിന്നെ ചേച്ചി വീണ മീട്ടാതെ ശരിക്കും പാടി പാടി എന്നെ ഉറക്കും...
എന്റെ ചേച്ചി 86 വയസ്സ് കഴിഞ്ഞപ്പോള്‍ യാത്രയായി.
എനിക്ക് കുടുംബവും, മക്കളും, മരുമകനും എല്ലാം ഉണ്ടായിട്ടും ഞാന്‍ ഏകനായെന്നു തോന്നുന്ന ഒരു അവസ്ഥ.
വിജയലക്ഷ്മി ചേച്ചിയുടെ പേരക്കിടാവ് ഭാഗ്യവാന് തന്നെ..
continuation to my comments:->
ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ചിരുന്നത്..
എഴുത്തിലും അങ്ങിനെയെ വരാറുള്ളൂ...
niraksharan:
മോനേ ,"കൊച്ചു മോനുവേണ്ടി എഴുതിയ താരാട്ട് "ആരെങ്കിലും പാടികേള്ക്കണമെന്നത് എന്റെയും വലിയോരാഗ്രഹമായിരുന്നു.അതിന് വല്ല സാദ്ധ്യതയുണ്ടോ?
ജെ .പി .സര് :
ഞാന്‍ കൊച്ചു മോനുവേണ്ടി എഴുതിയ കവിത, സാറിന്റെ കുട്ടിക്കാലം ഓര്മ്മിപ്പിച്ചുവെന്നറിയാന് കഴിഞ്ഞതില്‍ സന്തോഷം....കാരണം ആ എളിയവരികള്‍ മനസ്സില്‍ ഇത്തിരി ചലനം ഉണ്ടാക്കിയെന്നത് വലിയ കാര്യം....നന്ദി .....
വലിയമ്മായി :വന്നതിനും എന്റെ താരാട്ട് ഉള്ക്കൊണ്ടാതിനും നന്ദി .
""മോനേ ,"കൊച്ചു മോനുവേണ്ടി എഴുതിയ താരാട്ട് "ആരെങ്കിലും പാടികേള്ക്കണമെന്നത് എന്റെയും വലിയോരാഗ്രഹമായിരുന്നു.അതിന് വല്ല സാദ്ധ്യതയുണ്ടോ?""
hello vijaya chechi
i can materialize your dreams.
i have a full fledged recording and editing suite.
we are running a local news and media channel at trichur called
MCV.
i can record it here and let you hear thru GTALK.
shall let u know shortly the time and date, so that u can hear.
i dont know how to insert an amplifier in the blog. i had requested many people, but hardly people help each other in blog.
i hv some good friends in the blog who assist me in technical subjects, but they are not aware of it.
if i can have it, then itz easy to insert an audio file there.
or if you can send me an official mail,i shall try to upload thru Youtube.
thanks and regards
jp @ thrissivaperoor
Ambilikku Koduthittundu... Molkku padikkodukkam...!!!
molkku paadikodukkunnathil santhoshame ullu mone..
ചേച്ചീ...
ജെ.പി.ചേട്ടന് ഈ ഗാനം ഈണമിട്ട് പാടി അയച്ച് തന്നിരുന്നോ ?
ചേട്ടനെ വിടാതെ പിടിച്ചോണം കേട്ടോ ? :)
പുള്ളിക്കാരന്റെ സ്റ്റുഡിയോയില്‍ ഈ പാട്ടിന് മുകളില്‍ മറ്റ് പാട്ടുകള്‍ വന്ന് കയറിയാല്‍ പിന്നെ ഇതിനെ വെളിയിലെടുക്കുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത്.
നിരക്ഷരന് :മോന് പറഞ്ഞ കാര്യം ശരിയാ .പക്ഷേ ഞാനക്കാര്യം അങ്ങ് വിട്ടു .
നല്ല വരികൾ... ഇഷ്ട പെട്ടു
നല്ല വരികൾ... ഇഷ്ട പെട്ടു
Post a Comment